CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 54 Seconds Ago
Breaking Now

ലെസ്റ്റർ കാഞ്ഞിരപ്പള്ളി ആയി ; ഗുരുനാഥനൊപ്പം ശിഷ്യരും ഒത്തുചേർന്ന കാഞ്ഞിരപ്പള്ളി സംഗമം പ്രൗഡഗംഭീരമായി ...

ലെസ്റ്റർ : ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ചർച്ച് ഹാൾ ഒരു അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചു. ഗുരുനാഥനൊപ്പം ശിഷ്യരും ഒത്തു ചേർന്ന്  സൗഹൃദം പങ്കിടുകയും പിന്നീട് ആട്ടവും പാട്ടുമായി സ്നേഹം പങ്കിട്ട ഒരു സുന്ദര ദിനം. യു കെ യിലെ കാഞ്ഞിരപ്പള്ളിക്കാർ  ഒത്തു ചേർന്ന പ്രഥമ സംഗമമാണ് ഈ അപൂർവ്വ കാഴ്ച്ചകൾക്ക് വഴിയൊരുക്കിയത്. സെന്റ്‌ ഡൊമിനിക്ക് കോളേജ് റിട്ടയേർഡ് പ്രൊഫസർ എം റ്റി ജോണി ഉൾപ്പെടെ ഒട്ടേറെ വിശിഷ്ട വ്യക്തികൾ സംഗമ പരിപാടികളിൽ അതിഥി ആയി എത്തി .


രാവിലെ 10 മുതൽ ആരംഭിച്ച പരിപാടികൾ പ്രൊഫസർ എം റ്റി ജോണി ഉത്ഘാടനം ചെയ്തു. ഡോ. രാജു ജോസഫ്  അദ്ധ്യക്ഷത വഹിച്ചു. ജയമ്മ ജോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിന്നീട് പരസ്പരം പരിചയപ്പെട്ടും , കുശലാന്വേഷണങ്ങൾ നടത്തിയും  കലാ കായിക മത്സരങ്ങളുമായി അവർ ഒരു ദിവസം ആനന്ദപ്രദമാക്കി.  ജോണി സാറിനൊപ്പം ശിഷ്യരും ഗാനങ്ങൾ ആലപിച്ച് ചുവടുകൾവച്ചതോടെ ആവേശം ഇരട്ടിച്ചു.


നീണ്ട ഇടവേളക്ക് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളേയും കണ്ടുമുട്ടുന്നതിനും , സൗഹൃദം പങ്കിടുന്നതിനും അവസരം ഒരുക്കിയ ഭാരവാഹികൾക്ക് ഏവരും നന്ദി രേഖപ്പെടുത്തി . ലെസ്റ്റർ അവറാച്ചൻസ്  കേറ്ററിംഗ്  ഒരുക്കിയ ഡിന്നറിനെ  തുടർന്ന് വേദിയിൽ എത്തിയ കപ്പിൽ ഡാൻസ് ഏവർക്കും ആവേശം വിതറി . 

വരും  വർഷങ്ങളിലും സംഗമം പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായി  പുതിയ കമ്മിറ്റി നിലവിൽ വന്നു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും ഷിൻസർ ആന്റണി നന്ദി രേഖപ്പെടുത്തി.                 




കൂടുതല്‍വാര്‍ത്തകള്‍.