CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 20 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യയുടെ ഇരുപത്തെഴാമത് ധനസഹായമായ 46,000 രൂപ വളര്‍ച്ച ഹോര്‍മോണ്‍ നിലച്ച അഭിരാമിക്കു കൈമാറി

വോക്കിംഗ് കാരുണ്യയുടെ ഇരുപത്തെഴാമത് ധനസഹായം ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല നഗരസഭ അതിര്‍ത്തിയില്‍പെട്ട  അറയ്ക്കല്‍വെളിയില്‍ വിനോദിന്റെ മകള്‍ 10 വയസുകാരി അഭിരാമിക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ഫാദര്‍ മാര്‍ട്ടിന്‍ കൈതക്കാട്ട് 46,000 രൂപയുടെ ചെക്ക് അഭിരാമിക്കു കൈമാറി. തദവസരത്തില്‍ വോക്കിംഗ് കാരുണ്യ ചാരിറ്റി മെമ്പര്‍ ഡിജു സെബാസ്റ്റ്യന്‍,ചരിറ്റി പ്രവര്‍ത്തകന്‍  സിജി. കെ.  ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.കഴിഞ്ഞ രണ്ടു വര്ഷമായി ഹോര്‌മോണ്‍ തകരാര് മൂലം വളരാന്‍ കഴിയാത്ത നിസഹായവസ്ഥയിലാണ് അഭിരാമി. ഹോര്‌മോണ്‍ തകരാറാണ് അഭിരാമിയുടെ വളര്‍ച്ചയ്ക്ക് തടസമെന്ന് കണ്ടെത്തിയപ്പോഴെയ്ക്കും നിരവധി ആശുപതികളിലായി  ലക്ഷങ്ങള്‍ ചിലവഴിച്ചു കഴിഞ്ഞിരുന്നു.തയ്യല്‍ തൊഴിലാളിയായ പിതാവ് മകളുടെ ചികിത്സയ്ക്കായി കയ്യിലുള്ളതും കടംവാങ്ങിയതുമായി

ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ ചിലവാക്കി കഴിഞ്ഞു. തുടര്ന്നുള്ളചികിസയ്ക്ക് എവടെനിന്നാണ് പണം കണ്ടെത്തുന്നതെന്നറിയാതെ മറ്റുള്ളവരുടെ സഹായം കാത്ത്  കഴിയുകയായിരുന്നു നിര്‍ദ്ധനനായ  വിനോദ്.കൊച്ചി അമൃതാശുപത്രിയില്‍  ചികിത്സയിലുള്ള അഭിരമിക്ക്  തുടര്ന്നുള്ള 4 വര്‍ഷത്തെ ചികിത്സയ്ക്കായി7 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ്  ആശുപത്രി അധികാരികള്‍  അറിയിച്ചിരിക്കുന്നത് .അഭിരമിയെകുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ ജൂണ്‍ മാസത്തെ ധനസഹായത്തിനായി അഭിരാമിയെ തിരെഞ്ഞെടുക്കുകയായിരുന്നു. ഈ സംരംഭത്തെ സഹായിച്ച  യു.കെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.