CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 36 Seconds Ago
Breaking Now

ബെൽഫാസ്റ്റിൽ നടന്ന വിവാഹ ഒരുക്ക കോഴ്‌സ് ശ്രദ്ധേയമായി

അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹത്തിലെ വിവാഹാര്‍ത്ഥികള്‍ക്കു വേണ്ടി ജൂണ്‍ 20 മുതല്‍ 22 വരെ ബെല്‍ഫാസ്റ്റ്  സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് ത്രിദിന മ്യാരേജ് പ്രിപ്പറേഷന്‍ കോഴ്‌സ് നടത്തപ്പെട്ടു.കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള സീറോ മലബാര്‍ കമ്മീഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ ആന്റ് പാസ്റ്ററല്‍ കെയര്‍ ഓഫ് ദി മൈഗ്രന്റ്‌സിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെയും അംഗീകാരത്തോടെയും നടത്തപ്പെട്ട ഈ കോഴ്‌സ് അയര്‍ലന്റിലെ സീറോ മലബാര്‍ വിവാഹാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തപ്പെട്ട ആദ്യ കോഴ്‌സായിരുന്നു.അയര്‍ലന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി യുവതീയുവാക്കള്‍ ഇതില്‍ പങ്കെടുത്തു.അയര്‍ലാന്‍ഡ് സീറോ മലബാര് സഭാ കോര്‍ഡിനേറ്റര്‍ റവ.ഡോ.ആന്റണി പെരുമായന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ കോഴ്‌സ് വിവാഹാര്‍ത്ഥികളുടെ ആവശ്യത്തിനനുസരിച്ച് ഇനിയും നടത്തുന്നതാണ്.വിവിധ വിഷയങ്ങളെ അധികരിച്ച് റവ.ഫാ ഡോ.ആന്റണി പെരുമായന്‍,ഫാ.ജോസഫ് കറുകയില്‍,ഫാ.പോള്‍ മാവേലി,ഡോ മിനു,ഡോ.മായ,ജോസ് അഗസ്റ്റിന്‍,പോള്‍ കൊടിയന്‍,സോജന്‍ ജോസഫ്,സാറമ്മ മാത്യു എന്നിവര്‍ ക്ലാസെടുത്തു.

സമാപന ദിവസമായ 22ാംതിയതി ഞായറാഴ്ച ദിവ്യബലിയോടെ സമാപിച്ച കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ബെല്‍ഫാസ്റ്റ് സെ.പോള്‍സ് പള്ളി വികാരി റവ.ഫാ.ടോണി ഡെവഌന്‍ വിതരണം ചെയ്തു.ത്രിദിന മ്യാരേജ് പ്രിപ്പറേഷന്‍ കോഴ്‌സിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും റവ.ഡോ ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.