CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 46 Seconds Ago
Breaking Now

മലയാളികൾക്ക് യുക്മ യുടെ ഓണസമ്മാനം .. ജ്വാല' ഈ മാസിക.

യുക്മാ സാംസ്കാരികവേദി ലോകമെമ്പാടുമുള്ള മലയാളികളുടെ സാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അവതരിപ്പിക്കുന്ന ജ്വാല' ഈ മാഗസിൻ സെപ്റ്റംബർ ഒന്നാം തിയ്യതി പുറത്തിറങ്ങും.

യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരികവേദി സാഹിത്യ വിഭാഗം  പുറത്തിറക്കുന്ന ഈ മാസികയിലേക്ക് രചനകൾ ക്ഷണിക്കുന്നു. മലയാളികളുടെ സാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, വളർത്തുകയും, അവ സമൂഹത്തിന്റെ മുന്നിൽ എത്തിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ മാസം ഒന്നാം തീയ്യതി മുതൽ എല്ലാ മാസവും പുറത്തിറക്കാൻ ആഗ്രഹിക്കുന്ന  ‘ജ്വാല’ എന്ന ഈ മാസികയിലേക്ക് യൂ.കെയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള  മലയാളികൾക്ക് രചനകൾ അയക്കാം.  ഇത് ഒരു ദ്വിഭാഷാ മാസികയായിരിക്കും. അതുകൊണ്ട് തന്നെ രചനകൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം. കഥ, കവിത, ലേഖനം, ബാല സാഹിത്യം, നോവൽ, യാത്രാ വിവരണം, നിരൂപണം,  അനുഭവം, ശാസ്ത്രം, പാചകം, ആർട്ട്, വിവർത്തനം തുടങ്ങി ഏത് വിഷയത്തിലും ഉള്ള രചനകൾ അയക്കാവുന്നതാണ്. മറ്റ് പ്രസിദ്ധീകരണങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളവ കഴിയുന്നതും അയക്കാതിരിക്കുക. അയക്കുന്ന ആളിന്റെ പൂർണ്ണ വിവരങ്ങൾ ഫോൺ നമ്പർ സഹിതം രചനയോടൊപ്പം അയക്കേണ്ടതാണ്. രചനയോടൊപ്പം രചയിതാവിന്റെ ഫോട്ടോ കൂടി അയച്ചാൽ പ്രസിദ്ധീകരിക്കുന്നതാണ്. രചനകൾ ജ്വാലഇമാഗസിൻ@ജീമെയിൽ.കോം (jwalaemagazine@gmail.com) എന്ന ഈമെയിൽ അക്കൌണ്ടിലേക്ക് അയക്കണമെന്ന് യുക്മാ സാംസ്കാരിക വേദി കൺവീനർ അറിയിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.