CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 15 Seconds Ago
Breaking Now

പതിമൂന്നാമത് U K K C A കണ്‍വെന്‍ഷന് എത്തിയ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി പിതാവിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല വരവേല്‍പ്

ജൂണ്‍ ഇരുപത്തെട്ടിനു ബതെല്‍ കണ്‍വെന്‍ഷന്‍  സെന്റില്‍ വച്ച് നടക്കുന്ന UKKCA കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാന വ്യക്തികള്‍ എത്തിത്തുടങ്ങി. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍  ജോസഫ് പണ്ടാരശേരില്‍ പിതാവ് ഇന്നലെ വൈകിട്ട് എട്ടുമണിയോടെ മാഞ്ചെസ്റ്റെർ എയര്‍പോര്‍ട്ടില്‍ എത്തി. UKKCA പ്രസിഡന്റ്  ശ്രീ ബെന്നി മാവേലിയുടെ നേതൃത്വത്തില്‍ UKKCA  സ്പിരിച്ചുവൽ ആഡ്വൈസർ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ട്രഷറർ ശ്രീ സജി പുതിയവീട്ടില്‍ തുടങ്ങിയ  ഇരുപതോളം സമുദായ അംഗങ്ങള്‍ ആണ് പിതാവിനെ സ്വീകരിക്കുന്നതിനായ് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ഷനിലും പിതാവ് പങ്കെടുത്തിരുന്നു.

 മാര്‍  പണ്ടാരശേരിയില്‍ എത്തിയതോടെ ക്‌നനയകരുടെ ആവേശം പാരമ്യതയില്‍ എത്തി. ഇന്ന്  മാഞ്ചെസ്റ്റെരിൽ തങ്ങുന്ന പിതാവ് ശനിയാഴ്ച രാവിലെ ബിര്‍മിങ്ങ്ഹമില്‍ എത്തും ശനിയാഴ്ച രാവിലെ  9;30 നു പിതാവ് പതാക ഉയര്‍ത്തുന്നതോടെ  ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്  ഔദ്യോഗികമായി തുടക്കമാകും.ഏറെ തിരക്കുകള്‍ക്കിടയിലാണ് പിതാവ് കണ്‍വെന്‍ഷന് എത്തിയത് .




കൂടുതല്‍വാര്‍ത്തകള്‍.