CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 59 Seconds Ago
Breaking Now

ബെൽഫാസ്റ്റിൽ മതാദ്ധ്യാപക കണ്‍വെൻഷൻ നടന്നു.

സൗണ്‍ ആൻറ് കോർണർ രൂപതയിലെ സീറോ മലബാർ മാതാദ്ധ്യാപകരുടെ ആദ്യ കണ്‍വെൻഷൻ ജൂണ്‍ 21-ന് ശാനിയാഴ്ച്ച ബെൽ ഫാസ്റ്റ്  സെ.പോൾസ് പാരിഷ് സെൻറ്റിൽ വച്ച് നടത്തപ്പെട്ടു.ആൻട്രിം , ബാങ്കർ , ബാലിഹക്കാമോർ ,  ബെൽഫാസ്റ്റ് , ലിസ്ബണ്‍ , എന്നീ മതബോധന യുണിറ്റുകളിൽ നിന്നും നാൽപതോളം അധ്യാപകർ ഇതിൽ പങ്കെടുത്തു.അയർലണ്ട് സീറോ മലബാർ സഭാ നാഷണൽ കോർഡിനേറ്റർ റവ.സോ.ആന്റണി പെരുമായൻ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് "ഒറിയൻറെഷൻ ടു കാറ്റക്കീസം ടീച്ചേഴ്സ് " എന്ന വിഷയം സംസാരിച്ചു.


 

 

 

 

 

' വിശ്വാസ പരിശീലനം എന്ത് , എന്തിന് , എങ്ങനെ ' എന്നാ വിഷയത്തെ അധികരിച്ച് ഫാ.പോൾ  മോറേലി ക്ലാസ് നയിച്ചു. ഫാ.ജോസഫ്‌ കാറുകയിലിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ട ദിവ്യ ബലിയോടെ സമാപിച്ച കണ്‍വെൻഷൻ , ബെൽഫാസ്റ്റ് മതബോധന യുണിറ്റിന്റെ  പ്രധാന അദ്ധ്യാപകൻ ശ്രീ.ജോസ് അഗസ്റ്റിന്റെയും , കേന്ദ്ര സമിതി ഭാര വാഹികളായ ശ്രീ.മോനച്ചൻ , ശ്രീ.ലാലിച്ചൻ എന്നിവരുടെയും നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.