CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 48 Seconds Ago
Breaking Now

മലയാളം മനസിലാകാത്തവർക്ക് ഇംഗ്ലീഷ് സബ്- ടൈറ്റിലുമായി സൂപ്പർ ഹിറ്റ്‌ മലയാളം സിനിമ ബാംഗ്ലൂര്‍ ഡെയ്‌സ്' ബ്രിസ്റ്റോളിൽ രണ്ട് തിയറ്ററുകളിൽ.

ബ്രിസ്റ്റോൾ സിനി വേൾഡിന് പുറമേ ഇന്ന് (വെള്ളിയാഴ്ച) മുതൽ ഒരാഴ്ചത്തേക്ക് ക്രിബ്സ് കോസ് വേയിലെ വ്യൂ' വിലും ബാംഗ്ലൂര്‍ ഡെയ്‌സ്' പ്രദർശിപ്പിക്കും.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു ഉത്സവ പ്രതീതി മനസില്‍ കൊണ്ടുവരുന്ന കഥയാണ്.സൂപ്പര്‍ ഹിറ്റ് എന്നു മാത്രമല്ല ഒരു ഫുള്‍ എന്റര്‍ടൈനിങ് ചിത്രം.ഒരിക്കലെങ്കിലും ഈ പ്രായത്തിലൂടെ കടന്നുപോകുന്നവര്‍ക്കുണ്ടാകുന്ന ഏറ്റവും നിറഞ്ഞ സന്തോഷ കാലഘട്ടം.കസിന്‍സിന്റെ കഥ പറഞ്ഞ ബാംഗ്ലൂര്‍ ഡേയ്‌സ് അതു കൊണ്ടു തന്നെ തീയേറ്ററില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. 

കഴിഞ്ഞ ഒരാഴ്ചയായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ബ്രിസ്റ്റോൾ സിനി വേൾഡിന് പുറമേ ജൂണ്‍ 27വെള്ളിയാഴ്ച മുതൽ  ക്രിബ്സ് കോസ് വേയിലെ വ്യൂ' വിലും ബാംഗ്ലൂര്‍ ഡെയ്‌സ്' പ്രദർശിപ്പിക്കും.രാത്രി 8.00നാണ് പ്രദര്‍ശനം.

28 ശനിയാഴ്ച 8pm ,ഞായറാഴ്ച 3.55 pm, 7.20pm ,തിങ്കൾ, ചൊവ്വ, ബുധന്‍,വ്യാഴം  ദിവസങ്ങളില്‍ രാത്രി 8 മണിക്കും ആണ് പ്രദര്‍ശം.

കൂടുതല്‍ വിവരങ്ങള്‍ക്കായി ദിനേശ് ; 07828659608 എന്ന നമ്പറില്‍ ബന്ധപ്പെടുക.

www.cineworld.co.uk 

www.myvue.com

ചിത്രത്തെ കുറിച്ച് ; 

കസിന്‍സായി അഭിനയിച്ച ദുല്‍ഖറിന്റേയും നിവിന്‍ പോളിയുടേയും നസ്രിയയുടേയും പ്രകടത്തിനു കയ്യടിയും ലഭിക്കുന്നു.തിരക്കഥയിലൂടെ വിജയത്തിന്റെ നല്ലൊരു പങ്ക് അഞ്ജലി മേനോനുമുള്ളതാണ്.വ ഹീറോ നിവിന്‍ പോളി ,ദുല്‍ക്കര്‍ സല്‍മാന്‍ ,ഫഹദ് ഫാസില്‍ ,നസ്രിയ, ഇഷാ തല്‍വാര്‍,നിത്യാമേനോന്‍ ,പാര്‍വതി എന്നിവരുടെ മികച്ച പ്രകടനമാണ് മലയാള സിനിമയ്ക്ക് മറ്റൊരു വിജയം സമ്മാനിച്ചത് .ബാംഗ്ലൂര്‍ ഡേയ്‌സ് പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ പത്ത് കോടിയോളം രൂപയാണ് നേടിയത്.സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ റെക്കോഡും മറികടന്നെന്നു ചുരുക്കം.

യുവനിരക്ക് പുറമേ വിജയരാഘവന്‍, കല്‍പ്പന, മണിയന്‍പിള്ള രാജു, പ്രവീണ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.എറണാകുളം, ബാംഗ്ലൂര്‍, പോണ്ടിച്ചേരി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ചിത്രീകരണ മികവിലും തിളങ്ങി.പാട്ടുകളും സൂപ്പര്‍ ഹിറ്റ്. ലോകമൊട്ടാകെ ചിത്രം ചര്‍ച്ച ചെയ്യപ്പെടുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.