CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 54 Seconds Ago
Breaking Now

വയനാട്ടുകാര്‍ കവന്റിയിലേക്ക് ;കാത്തിരിപ്പിന് ഒരാഴ്ച കൂടി

കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം 2014നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.ജൂലൈ 6ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് ഏഴു മണിവരെയാണ് പരിപാടി.കവന്റിക്കടുത്തുള്ള ഷില്‍ട്ടണ്‍ വില്ലേജ് ഹാളിലാണ് ഒത്തുചേരല്‍.രാവിലെ 9.30ന് രജിസ്‌ട്രേഷനോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും.പരിചയപ്പെടല്‍,സെമിനാര്‍,വിവിധ മത്സരങ്ങള്‍,കലാപരിപാടികള്‍,സ്‌നേഹവിരുന്ന് എന്നിവ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.രാജന്‍ വര്‍ഗീസ് ജനറല്‍ കണ്‍വീനറും ജോസഫ് ലൂക്ക കണ്‍വീനറുമായുള്ള വിവിധ കമ്മറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.കഴിഞ്ഞ വര്‍ഷം തുടങ്ങിവച്ച പദ്ധതികളെ കുറിച്ചുള്ള തീരുമാനങ്ങളും സംഗമത്തിലുണ്ടാവും.വയനാട് ജില്ലയില്‍ നിന്നുള്ള ഏവരേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

 

സംഗമ ഹാളിന്റെ അഡ്രസ്

 

ഷില്‍ട്ടണ്‍ വില്ലേജ് ഹാള്‍

വുഡ് ലെയ്ന്‍,ഷില്‍ടണ്‍

 വാര്‍വിക് ഷെയര്‍,CV79J2

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോസഫ് ലൂക്കൃ079044817662

രാജന്‍ വര്‍ഗീസ്-07988959926




കൂടുതല്‍വാര്‍ത്തകള്‍.