CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 9 Minutes 12 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ മലയാളികളുടെ മാതൃക അനുകരണീയമെന്ന് KSFE വൈസ് ചെയർമാൻ ജോബ് മൈക്കിള്‍

മലയാള ഭാഷയും സംസ്‌കാരവും പുതിയ തലമുറയ്ക്കും പരിചിതമാക്കുന്നതിനായി മലയാളി സംഘടനകളും വ്യക്തികളും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും KSFE വൈസ് ചെയര്‍മാനുമായ ജോബ് മൈക്കിള്‍ അഭിപ്രായപ്പെട്ടു.

യു കെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിസ്റ്റോളില്‍ എത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിനുശേഷം മലയാളി സംഘടനയായ ബ്രിസ്‌ക നടത്തുന്ന മലയാളം ക്ലാസുകള്‍ സന്ദര്‍ശിച്ച അദ്ദേഹം,മലയാളം പഠിക്കുന്ന കുട്ടികളും പഠിപ്പിക്കുന്ന അധ്യാപകരും വിദേശ മണ്ണിലെ മലയാള ഭാഷയുടെ അംബാസിഡര്‍മാരാണെന്നും കൂട്ടിച്ചേര്‍ത്തു.


ബ്രിസ്റ്റോള്‍ കേരള കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ കെ.എസ്.സി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും ബ്രിസ്‌റ്റോള്‍ കേരള കോണ്‍ഗ്രസ് പ്രസിഡന്റുമായ മാനുവല്‍ മാത്യു, കേരള യുത്ത് ഫ്രണ്ട് മുന്‍ വൈസ് പ്രസിഡന്റ് രാജുമോന്‍ പി കെ, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി പ്രസാദ് ജോണ്‍ , കെ.എസ്.യു മുന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയും യു.ബി.എം.എ പ്രസിഡന്റുമായ ജെഗി ജോസഫ് , ബ്രിസ്റ്റോള്‍ കേരള കോണ്‍ഗ്രസ് ഭാരവാഹികള്‍ കൂടിയായ ബ്രിസ്‌ക പ്രസിഡണ്ട് ഷെല്‍ബി വര്‍ക്കി, മുന്‍ ബ്രിസ്‌ക പ്രസിഡന്റുമാരായ ജോമോന്‍ സെബാസ്റ്റ്യൻ , ജോജിമോന്‍ കുര്യാക്കോസ്, സ്‌നേഹ അയല്‍ക്കൂട്ടം പ്രസിഡണ്ട് ജെയിംസ് ഫിലിപ്പ്, സാജന്‍ സെബാസ്റ്റ്യന്‍ പുള്ളോലില്‍ , ജോസ് തോമസ് മാറാമറ്റം, ബാബു അളിയത്ത് ഇരിങ്ങാലക്കുട, ബിജു ജോര്‍ജ് ചുനയംമാക്കല്‍ ,സജി ചാക്കോ കൊച്ചുപറമ്പില്‍ ,അഡ്വ. സിബി ആര്യന്‍കാലായില്‍ , ജെയിംസ് ജേക്കബ് പറയരുപറമ്പില്‍ , തോമസ് മാത്യു ഉല്ലല, സി എം മത്തായി, വിന്‍സന്റ് തോമസ്, സെബാസ്റ്റ്യൻ ലോനപ്പന്‍ ,സജി മാത്യു കല്ലൂപ്പാറ,റോണി എബ്രാഹം, ഷാജി സെബാസ്റ്റ്യൻ , ശാന്തി സെബാസ്റ്റ്യൻ , ബിന്‍സി മനോജ്, സുനി, ഷീബാ, സിന്ധുമോള്‍ അഗസ്റ്റിന്‍ , ജെസി സജി തുടങ്ങിയവര്‍ പങ്കെടുത്തു.


സ്വീകരണത്തിനൂമുമ്പ് ചങ്ങനാശേരി നിവാസികള്‍ക്കുവേണ്ടി പ്രശസ്ത കലാകാരന്‍ കൂടിയായ റോജി ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ മനോജ് മാത്യു, സുമേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഖദര്‍ ഷാള്‍ അണിയിച്ച് ജോബ് മൈക്കിളിനെ സ്വാഗതം ചെയ്തു. സ്വീകരണത്തിനുശേഷം ക്ലിഫ്ടണ്‍  രൂപത സീറോ മലബാര്‍  ചാപ്ലിൻ ഫാ. പോള്‍ വെട്ടിക്കാട്ടിനെ ജോബ് മൈക്കിള്‍ സന്ദര്‍ശിച്ചു.


ബ്രിസ്‌റ്റോളിലെത്തിയ ജോബ് മൈക്കിളിനോടൊപ്പം ഭാര്യയും സാമുഹ്യപ്രവര്‍ത്തകയുമായ ജിജി ജോബ്, കേരള പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ , സൗത്താംപ്ടണ്‍ യൂണിറ്റ് പ്രസിഡന്റ് ബെന്നി അമ്പാട്ട്, കുട്ടനാട് സംഗമം മുന്‍ കണ്‍വീനറും ഒ ഐ സി സി നേതാവുമായ സോണി, കേരള കോണ്‍ഗ്രസ് ഡിവൈസിസ് (സ്വിന്‍ഡണ്‍) യൂണിറ്റ് പ്രസിഡന്റ് സോജി തോമസ് ജോസ് എന്നിവരും ഉണ്ടായിരുന്നു.




 




കൂടുതല്‍വാര്‍ത്തകള്‍.