CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 31 Seconds Ago
Breaking Now

'എമ്മാവുസ് 2014' യുവജന വചനമേള വെയില്‍സില്‍ 15-18 വരെ; തട്ടില്‍ പിതാവും, സോജി അച്ചനും നയിക്കും.

വെയില്‍സ്: ' യൌവനത്തില്‍ യേശുവിനെ അന്വേഷിക്കുവിന്‍; അന്വേഷണം ആശാവഹമായ വിശ്വാസത്തിലേക്ക് നയിക്കപ്പെടണം' എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അനുസരിച്ച്  യു കെ യിലെ ചെറുപ്പക്കാര്‍ക്കായി യുവജന വചന മേള വെയില്‍സില്‍ വെച്ച് നടത്തപ്പെടുന്നു. 2014 ജൂലൈ മാസം 15 മുതല്‍ 18 വരെയാണ് യുവജനങ്ങല്‍ക്കായി താമസിച്ചുള്ള വചന മേള ഒരുക്കുന്നത്.

അനുഗ്രഹീത  വചന ഗുരുവും, യുവജന സ്‌നേഹിതനും,തൃശ്ശൂര്‍ അതിരൂപതയുടെ സഹായ മെത്രാനും, സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവും, ബെര്‍മിങ്ങ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും, പ്രമുഖ വചന ശുശ്രുഷകനുമായ ഫാ സോജി ഓലിക്കലും സംയുക്തമായി 'എമ്മാവുസ് 2014' യുവജന വചന മേള സംയുക്തമായി നയിക്കും.

ആധുനികതയുടെ മാസ്മരതയില്‍ അലക്ഷ്യം മുന്നോട്ടു ചരിക്കുമ്പോള്‍, ഇന്റര്‍ നെറ്റിന്റെയും, സിനിമകളുടെയും,തെറ്റായ കൂട്ടുകെട്ടിന്റെയും അതിപ്രസരത്തില്‍ നഷ്ടപ്പെടാവുന്ന മഹോന്നത ജീവിത വിജയ പാതയിലേക്ക്  ഒന്നെത്തി നോക്കുന്നതിനും,ധ്യാന ചിന്തകളില്‍ നിന്ന് തിരുവചന സന്ദേശം ഹൃദിസ്ഥമാക്കി യേശു പഠിപ്പിച്ച നല്‍വഴികളിലേക്ക് തിരികെയെത്തുവാനും ജീവിതം അനുഗ്രഹ പൂര്‍ണ്ണമാവാനും'എമ്മാവുസ് 2014' യുവജന വചന മേള ഫലദായകം ആവും. 

ധനവും,പ്രശസ്തിയും ദൈവേഷ്ടമായി മാത്രം നേടുവാനും, പിരിമുറുക്കവും, നൊമ്പരങ്ങളും, നഷ്ട ബോധവും നീക്കപ്പെടുവാനും  ആകാംക്ഷകളും,സ്വപ്നങ്ങളും,ആശകളും വിശുദ്ധീകരിക്കപ്പെടുവാനും, കല്‍പ്പനകളുടെ പ്രചാരകരും പ്രവാചകരും ആയിത്തീരുവാനും ജീവിതത്തിന്റെ നന്മ വശം മനസ്സിലാക്കി ഈശ്വര സ്‌നേഹത്തില്‍  ഉത്തരവാദിത്വങ്ങളില്‍ അടിയുറച്ചു മുന്നോട്ടു ചരിക്കുവാനുള്ള ആത്മീയ കരുത്തു പ്രാപിക്കുവാന്‍ ഈ വചന മേള അനുഗ്രഹീതമാവും. 

'എമ്മാവുസ് 2014' ല്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളും, ഇത് തങ്ങളുടെ കടമയായി മനസ്സിലാക്കി മക്കളെ ഈ വചന  മേളയിലേക്ക് അയക്കുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളും, താമസം വിനാ കുട്ടികളുടെ പേരു റെജിസ്റ്റര്‍ ചെയ്യണം എന്ന് ലങ്കാസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ മാത്യു ചൂരപൊയികയില്‍ അറിയിച്ചു. 

ജൂലൈ 15 നു രാവിലെ 11:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം 18 നു ഉച്ച കഴിഞ്ഞു 2:00 മണിക്ക് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും,രെജിസ്‌ട്രേഷന്‍ ഫോമിനും ബന്ധപ്പെടുക.

തോമസ് (തമ്പിച്ചായന്‍)  07956443106;ജോബി ജേക്കബ്  07939026599

Cefnle Dolfor Powys,SY16 4AJ Mid Wales




കൂടുതല്‍വാര്‍ത്തകള്‍.