CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 31 Seconds Ago
Breaking Now

അഭി. മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണത്തിന്റെ എട്ടാം വാര്‍ഷികം യു കെ യില്‍ ആഘോഷിച്ചു

 

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ യു കെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയുടെ പ്രധാന ആചാര്യത്വ സ്ഥാനാരോഹണത്തിന്റെ  എട്ടാം വാര്‍ഷികം പരിശുദ്ധ സഭയുടെ യു കെ റിജിയണ്‍ ആഘോഷിച്ചു. ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയില്‍ വച്ച് ജുലൈ 5 നു ശ്‌നിയാഴ്ച ഇടവകയുടെ പ്രധാന പെരുന്നാളായ ഇടവകയുടെ കാവല്‍ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലിഹന്മാരുടെ ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനനന്തരം നടന്ന പ്രൗഡ ഗംഭീരമാിയ ചടങ്ങില്‍ വച്ച് അഭി. തിരുമനസു കേയ്ക്കു മുറിച്ചു കൊസ്ഥ് നിര്‍വഹിച്ചു. തദവസരത്തില്‍ ഇടവക വികാരി റവ. ഫാ. ഗീവര്‍ഗീസ് തസ്ഥായത്തും, ലസ്ഥന്‍ ഇടവക വികാരി ച്ചു രാജു ചെറുവിള്ളിയും. ലിവര്‍പൂള്‍, നോര്‍ത്താംപ്ടന്‍ ഇടവകകളുടെ വികാരി റവ്. ഫാ. പീറ്റര്‍ കുര്യാക്കോസും യുകെ റീജിയണല്‍ കൗണ്‍സില്‍ അംഗങ്ങളും എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്തു.

 

അഭി. തിരുമനസിനു അനുമോദനങ്ങള്‍ അറിയിച്ചു കൊസ്ഥ് യു കെ റിജിയണല്‍ കൗണ്‍സിലിനു വേസ്ഥി മുന്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. രാജു ചെറുവിള്ളി ആശംസകള്‍ അര്‍പ്പിച്ചു. മറുപടി പ്രസംഗത്തില്‍ അഭി. തിരുമനസ് യു കെ റീജിയണില്‍ ശിശ്രൂഷ ചെയ്തുവരുന്ന എല്ലാ വൈദികരെയും മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും യു കെ യിലെ എല്ലാ സഭാ അംഗങ്ങളെയും പ്രത്യേകം ശ്ലാഘിച്ചു.

 

അഭി. തിരുമനസ്  മൂന്നു വര്‍ഷമായി യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരിയായി ശിശ്രൂഷ ചെയ്തുവരുന്നു. 2006 ജൂലൈ 3 നാണ് അഭി തിരുമനസ് അഭിഷിക്തനായത്. തിരുമനസ് ഇപ്പോള്‍ യുകെ യുടെ ചുമതലയോടൊപ്പം അങ്കമാലി ഭദ്രാസനത്തി സഹായ മെത്രാപ്പോലീത്തയായി  പെരുമ്പാവൂര്‍  മേഖലയില്‍ ശിശ്രൂഷ ചെയ്തുവരുന്നു. അഭി. തിരുമനസിന്റെ നേത്രുത്ത്വത്തില്‍ യു കെ റിജിയണ്‍ നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിച്ചു വരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.