CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 6 Seconds Ago
Breaking Now

ആല്‍ബര്‍ട്ട് വിജയനും കാരൂര്‍ സോമനും സിസിലി ജോര്‍ജിനും ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്‌കാരം

യുകെയിലെ കലാ സാംസ്‌കാരിക രംഗത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ലണ്ടന്‍ മലയാള സാഹിത്യ വേദി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് പ്രമുഖ സംഗീതജ്ഞന്‍ ആല്‍ബര്‍ട്ട് വിജയനും സാമൂഹിക പ്രവര്‍ത്തനും സാഹിത്യകാരിയുമായ സിസിലി ജോര്‍ജും അര്‍ഹരായി.മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമനും അര്‍ഹരായി

 2014 ജൂലൈ 19ാം തിയതി വൈകുന്നേരം 5 മണിക്ക് എന്‍ഫീഡിലെ പോട്ടേഴ്‌സ് ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കുന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. പ്രമുഖ സംഗീതജ്ഞന്‍ ശ്രീ ജയന്‍ (ജയവിജയ) മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ പ്രമുഖ കലാകാരന്‍ മനോജ് ശിവ നേതൃത്വം കൊടുക്കുന്ന ബീറ്റ്‌സ് അവതരിപ്പിക്കുന്ന മധുരിമ എന്ന സംഗീത പരിപാടി ചടങ്ങിന്റെ പ്രധാന ആകര്‍ഷമമായിരിക്കും.എന്‍ഫീല്‍ഡിലെ യുവജനങ്ങള്‍ ഷെറിന്‍ ജോസഫിന്റേ നേതൃത്വത്തില്‍ സമൂഹ നൃത്തം അവതരിപ്പിക്കും.ടെസ്സി രാജേഷ്,അനില എബ്രഹാം തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍,കൊച്ചു കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളും ഗായകരായ വക്കം ജി സുരേഷ് കുമാര്‍,ജോസ് എന്നിവര്‍ നയിക്കുന്ന ഗാനമേള എന്നിവയും ചടങ്ങിനെ ഗംഭീരമാക്കും.

എന്‍മ പ്രസിഡന്‍ര് ജോര്‍ജ് പാറ്റിയാല്‍,ബിനു തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.




കൂടുതല്‍വാര്‍ത്തകള്‍.