CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 55 Seconds Ago
Breaking Now

സമ്മാനപെരുമഴയുമായി തിരുവോണ നാളില്‍ മേഴ്‌സിസൈഡ് റോയല്‍സ് ഒരുക്കുന്ന വടംവലി മത്സരം: ഒന്നാം സമ്മാനം 751 പൗണ്ടും ട്രോഫിയും കോഴിപ്പൂവനും...

കേരളീയരുടെ സ്വന്തം ഓണാഘോഷങ്ങളെ പറിച്ചുനട്ടതോ എന്നുതോന്നിപ്പിക്കും വിധം ആവേശം അലതല്ലുന്ന കായിക വിനോദങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സെപ്തംബര്‍ 7 ഞായറാഴ്ച തിരുവോണനാളില്‍ മേഴ്‌സിസൈഡ് റോയല്‍സിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് പുരുഷന്മാരുടെ അഖില യുകെ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ഒന്നാം സമ്മാനം 751 പൗണ്ടും ട്രോഫിയും കോഴിപ്പൂവനും രണ്ടാം സമ്മാനം 251 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം ഓണക്കോടികളുമാണ് നല്‍കുക.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സൗഹൃദ വടംവലി മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി പഴക്കുലയും രണ്ടാം സമ്മാനമായി ഗിഫ്റ്റ് വൗച്ചറുകളും മൂന്നാം സമ്മാനമായി ഗിഫ്റ്റ് ഹാംപറുമാണ് നല്‍കുക.

രാവില 9മണിക്കാരംഭിക്കുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.തുടര്‍ന്ന് കേരളീയ കലകളേയും ആചാരങ്ങളേയും കോര്‍ത്തിണിക്കികൊണ്ടുള്ള കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രവേശപാസുകള്‍ക്കും ബന്ധപ്പെടുക

 

secretary@merseydiroyals.org

07985118737,07457002007

 

വേദി

 

സെന്റ് ജോസഫ് പ്രൈമറി സ്‌കൂള്‍,വുഡ്ചര്‍ച്ച് റോഡ്,പ്രന്റണ്‍,വിരാല്‍

 




കൂടുതല്‍വാര്‍ത്തകള്‍.