CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 18 Seconds Ago
Breaking Now

യുക്മയുടെ 'ഫാമിലി ഫണ്‍ഡേയും വേള്‍ഡ് കപ്പ് ആഘോഷവും ഈ ഞായറാഴ്ച ബോള്‍ട്ടനില്‍

യുക്മയുടെ 'ഫാമിലി ഫണ്‍ ഡേ യും വേള്‍ഡ് കപ്പ് ആഘോഷവും ഈ ഞായറാഴ്ച(13-07-14)ബോള്‍ട്ടനില്‍,ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

ബോള്‍ട്ടനിലെ ഇന്ത്യന്‍ സ്‌പോര്ട്‌സ്  ക്ലബ് ഹാളില്‍ രാവിലെ 10.30 ന് റീജിയണല്‍ പ്രസിഡഡ് ശ്രീ ദിലീപ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഫാമിലി ഫണ്‍ ഡേ ഉദ്ഘാടനം യുക്മയുടെ നാഷണല്‍ ട്രഷറര്‍ അറ് ഫ്രാന്‍സിസ് കവലക്കാട്ട് നിര്‍വഹിക്കുന്നതാണ്.

പ്രധാന ഹാളില്‍ വച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി വൈവിധ്യമാര്‍ന്ന ,കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ ,നമ്മുടെ മുന്‍പില്‍ വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്നു.ഫാമിലി ഫണ്‍ ഡെ കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.

പഞ്ചഗുസ്തി മത്സരം

 

കൃത്യം ഒരു മണിക്ക് പഞ്ചഗുസ്തി മത്സരം ആരംഭിക്കുന്നതാണ്.

പങ്കെടുക്കുന്നവരുടെ ഭാരം അനുസരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക 50 കിലോഗ്രാം വരെ ഒരു വിഭാഗവും 50-60 കിലോഗ്രാം വരെ ഒരു വിഭാഗവും 60-70 കിലോഗ്രാം വരെ ഒരു വിഭാഗവും 70-80 കിലോഗ്രാം വരെ ഒരു വിഭാഗവും 80 കൂടുതല്‍ ഉള്ളവര്‍ക്ക് ഒരു വിഭാഗവും ആയിരിക്കും .15  വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരെ മാത്രമായി ഈ മത്സരം നിചപ്പെടുത്തിയിരിക്കുന്നു.

 

 

 

ചിത്രകലാ രചന മത്സരം, വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്

 

11 മണിക്ക് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് ചിത്ര രചനാ മത്സരം നടക്കുന്നതാണ്.ചിത്രകലാ നമ്മുടെ ഉള്ളിലെ ആശയങ്ങള്‍ പുറത്തേയ്ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള ഒരു കലാരൂപമാണ്.യുകെയിലെ സ്‌കൂളുകളില്‍ വളരെ ചെറുപ്പത്തിലെ ഈ കലയ്ക്ക് വളരെ മുന്‍ഗണന കൊടുത്ത് പ്രോത്സാഹിപ്പിച്ച് വരുന്നു ,അതിനാലാണ് യുക്മയും അതീവ പ്രാധാന്യത്തോടെ ഈ മത്സരം നടത്താന്‍ തീരുമാനിച്ചത്.പല അനുഗ്രഹിത ആംഗികൃത മലയാളി കലാകാരന്‍മ്മാര്‍ യുകെയിലുണ്ട് , അവരുടെ സേവനവും കഴിവും വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുമാണ് ഈ ചിത്രകലാ രചന മത്സരം സംഘടിപ്പിക്കുന്നത്.

 

ചിത്രകലാ രചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ HB, 2B,6B  പെന്‍സിലായിരിക്കണം ,Water Colour ,Standard qualtiy brush എന്നിവയും കൊണ്ടുവരണം ,പേപ്പര്‍ തത്സമയം നല്‍കുന്നതായിരിക്കും.ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ,സ്വയം മുന്‍കൂട്ടി തെരഞ്ഞെടുത്ത ചിത്രം വരയ്ക്കാവുന്നതാണ്.കളര്‍ ചിത്രം വരയ്ക്കുന്നവര്‍ക്ക് ക്രയോണ്‍സ് ,കളര്‍ പെന്‍സില്‍ വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

അവയവ ദാന ബോധവല്‍ക്കരണം.

 

 മജ്ജ ദാനം ,അവയവ ദാനം എന്നിവയെ കുറിച്ച് മലയാളികളും ഇംഗ്ലിഷ്‌കാരുമടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം സംസാരിക്കുന്നു.സാമുഹിക പ്രതിബദ്ധയോടെ യുക്മ യുകെയിലെ മലയാളികള്‍ക്ക് വഴികാട്ടിയാണ് .മനുഷ്യര്‍ സാമുഹിക ജീവിയെന്നതിനാല്‍ നമ്മളിലെ മനുഷ്യ സ്‌നേഹം മറ്റുള്ളവരിലേക്ക് പകരുമ്പോഴാണ് അതിന്റെ പൂര്‍ണ്ണതയിലേക്ക് നാം എത്തുന്നത്.മനുഷ്യ ശരിരത്തിലെ അവയവങ്ങളില്‍ ചിലതില്‍ തകരാറുകള്‍ സംഭവിക്കുമ്പോള്‍ നാം ചിലപ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ പകചുനില്‍ക്കുന്നവരെപ്പോലെയാകും.

 

എപ്പോള്‍ ആരെങ്കിലും സഹായത്തിന് എത്തിയെങ്കില്‍ എന്ന് നാം ആശിച്ചുപോകും, അവര്‍ക്ക് വഴികാട്ടിയും സഹായവുമായി നമ്മുടെ ഇടയില്‍ മലയാളികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട് .

അവയവ ദാനം ,മജ്ജദാനം ഇവയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കാന്‍ മലയാളികളും ഇംഗ്ലിഷ്‌കാരുമടങ്ങുന്ന ഡോക്ടര്‍മാരുടെ ടീം ഈ 'ഫാമിലി ഫണ് ഡെ'യില്‍ നമ്മോടൊപ്പം സംസാരിക്കാനെത്തുന്നു ,നമ്മുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കുന്നു .

 

ഹൃദയാഘാതം ക്യാന്‍സര്‍ ഇന്ന് മലയാളികള്‍ക്കിടയില്‍ കൂടി വരുന്നു ,നഷ്ടമില്ലാത്ത ചില സഹായങ്ങള്‍ ചെയ്താല്‍ ചില മനുഷ്യ ജീവിതങ്ങള്‍ രക്ഷപ്പെടുത്താം.

മജ്ജദാനം നമ്മുടെ ഇടയില്‍ ഇന്ന് വളരെ ആവശ്യമുള്ള ഒരു ഘടകമായി മാറിയിരിക്കുന്നു കാരണം ബ്ലഡ് ക്യാന്‍സര്‍ ഇന്ന് യുകെ മലയാളികള്‍ക്കിടയില്‍ കൂടി വരുന്നു ,നമ്മുടെ സഹോദരങ്ങളെ വളരെ ചെറുപ്പത്തില്‍ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെ ഒരു കുടുംബം വഴിയാധാരമാകുന്നു ,ഇവര്‍ക്ക് വേണ്ടി നമ്മള്‍ക്ക് നഷ്ടമില്ലാതെ ചെയ്യാവുന്ന മജ്ജ ദാനം നടത്തുന്നതിലൂടെ നമ്മള്‍ക്ക് ഇവരെ സഹായിക്കാനാവും.നമ്മള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ക്ക് ഡോ:ആബിദിന്റെ നേതൃത്വത്തിലുള്ള ടീം നമ്മോട് സംസാരിക്കുന്നു.

 അവയവ ദാനവുമായി ബന്ധപ്പെട്ട് ഫാ: ചിറമ്മേലും യുക്മയും മുന്‍പ് മലയാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം തുടങ്ങിവച്ചിരുന്നു.കൂടാതെ അവയവ ദാനത്തെ കുറിച്ച് യുകെയിലങ്ങോളമിങ്ങോളം പ്രവര്‍ത്തനം നടത്തിവരുന്ന ശ്രീമതി അജിമോള്‍ പ്രദീപ് നമ്മോട് ഫാമിലി ഫണ്‍ ഡെയില്‍ നമ്മോട് സംസാരിക്കുന്നു.മജ്ജദാനത്തെ കുറിച്ചും അവയവ ദാനത്തെ കുറിച്ചും കൂടുതല്‍ അറിയുവാന്‍  ഈ സുവര്‍ണ്ണാവസരം നമ്മള്‍ പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

തിരക്കും ടെന്‍ഷനും നിറഞ്ഞ ജീവിത യാത്രയില്‍ ആഘോഷിക്കു ടെന്‍ഷനില്ലാതെ, നിങ്ങളും കുടുംബവും, സൗഹൃദം നിറഞ്ഞ അസ്വാധനലോകത്തേയ്ക്ക്.

 

ബോള്‍ട്ടനിലെ 'ഫാമിലി ഫണ് ഡേ'യിലേക്ക്  യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനുവേണ്ടി സിക്രട്ടറി, അഡ്വ:സിജു ജോസഫ്  നിങ്ങളെവരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

 

എത്തിചേരേണ്ട വിലാസം: Hacken Lane, Bolton BL3 1SD




കൂടുതല്‍വാര്‍ത്തകള്‍.