CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 45 Minutes 25 Seconds Ago
Breaking Now

കലാകേരളം ഗ്ലാസ്‌ഗോയുടെ വോളിബോള്‍ ടൂര്‍ണമെന്റ്

ഇതാദ്യമായി സ്‌കോട്‌ലന്‍ഡ് മലയാളി സമൂഹം ഒരു അന്തര്‍ ദേശീയ വോളിബോള്‍ മത്സരത്തില്‍ പങ്കെടുക്കാനും ആതിത്ഥ്യമരുളുവാനും തയ്യാറെടുക്കുന്നു.1ാംമത് കലാകേരളം യൂറോ വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 30ന് ഗ്ലാസ്‌ഗോയില്‍.

കലാ കായിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് ജന്മമെടുത്ത കലാ കേരളം ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദ്യ അന്തര്‍ദേശീയ മത്സരത്തെ ഏറ്റവും വിജയപ്രദമായി മാറ്റാനുള്ള തീവ്രപരിശ്രമത്തിലാണ് കലാകേരളം ഗ്ലാസ്‌ഗോ

 

ഓഗസ്റ്റ് 30ന് ലോകം കണ്ട ഏറ്റവും മികച്ച വോളിബോള്‍ ഇതിഹാസം ശ്രീ ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം പ്രത്യേകം തയ്യാറാക്കിയ കലാ കേരളം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് മാറ്റുരയ്ക്കാന്‍ യൂറോപ്പിലെമ്പാടുമുള്ള എല്ലാ മലയാളീ വോളിബോള്‍ താരങ്ങള്‍ക്കും അവസരം.

1ാംമത് കലാ കേരളം യൂറോ വോളിബോള്‍ ടൂര്‍ണമെന്റിന്റ മൊത്തം സമ്മാനത്തുക ആയിരത്തിലധികം പൗണ്ടുകളാണ്.ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 501 പൗണ്ടും രണ്ടാം സമ്മാനം 201 പൗണ്ടും ഉള്‍പ്പെടെ മറ്റനേകം വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കണം.കേരളത്തിലേയും യുകെയിലേയും പല പ്രശസ്ത സ്ഥാപനങ്ങളും വ്യക്തികളും സ്‌പോണ്‍സര്‍മാരായി സന്നദ്ധത അറിയിച്ചിട്ടുണ്ട് .വിശദാംശകള്‍ പിന്നീടറിയിക്കും.കലാ കേരളം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഓഗസ്റ്റ് 30ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെയായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക.യുകെയിലേയും മറ്റിതര യൂറോപ്യന്‍ രാജ്യങ്ങളിലേയും വോളിബോള്‍ താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.200 ഓളം പേര്‍ക്കിരുന്ന് കളി കാണാനും പ്രോത്സാഹിപ്പിക്കുവാനും അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.എല്ലാ നല്ലവരായ വോളിബോള്‍ പ്രേമികള്‍ക്കും കലാ കേരളം യൂറോ വോളിബോള്‍ ടൂര്‍ണമെന്റിലേക്ക് ഹൃദ്യമായ സ്വാഗതം

 

മത്സരങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്കും ടീം രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക

kalakeralamglasgow@yahoo.com

ശ്രീ സെബാസ്റ്റ്യന്‍ കാറ്റാടി-0044 7503978877

ശ്രീ രഞ്ചിത്ത് കോയിപ്പള്ളി-00447722558602

 

ശ്രീ ജോയ്ബി പോള്‍-00447411757587

ശ്രീ ജോബി സെബാസ്റ്റിയന്‍-00447877606562

 




കൂടുതല്‍വാര്‍ത്തകള്‍.