CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 43 Seconds Ago
Breaking Now

നിറവിന്റെ മികവില്‍ സംഗീത ഓഫ് ദി യു.കെ: 23മത് വാര്‍ഷികാഘോഷങ്ങളും സമ്മാന ദാനവും ജൂലൈ 12 ശനിയാഴ്ച

കലാ, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ യു.കെയിലും, കേരളത്തിലും ഏറെ സുപരിചിതമായ സംഗീത ഓഫ് ദി യു.കെയുടെ 23മത് വാര്‍ഷികാഘോഷങ്ങളും, ആന്റി ബുള്ളിയിംഗ് ക്യാംപെയിനിന്റെ ഭാഗമായി സംഗീത ഓഫ് ദി യു.കെ നടത്തിയ കവിതാ രചനാ മത്സര വിജയിക്കുള്ള സമ്മാന ദാനവും ജൂലൈ 12 ശനിയാഴ്ച വൈകിട്ട് നാല് മണിമുതല്‍ ക്രോയ്‌ടോന്‍ ഫെയര്‍ ഫീല്‍ഡ് ഹാളില്‍ വച്ചു നടത്തപ്പെടുന്നു.

 

വിശിഷ്ടാഥിതിയായി ക്രോയ്‌ഡോണ്‍ നഗര സഭയുടെ ആദ്യത്തെ മലയാളി മേയറായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദും മറ്റു കൗന്‍സിലര്‍മാരും പങ്കെടുക്കുന്നതായിരിക്കും.

 

സംഘടനാ ബാഹുല്യം കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ വീര്‍പ്പു മുട്ടുന്ന മലയാളി സമൂഹത്തിനിടയില്‍ കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടായിരുന്നു സംഗീതയുടെ പിറവിയെങ്കിലും പ്രതിബന്ധങ്ങളെയെല്ലാം അതി ജീവിച്ച്, സമൂഹ നന്മക്കായി  സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വച്ച് തികഞ്ഞ അഭിമാനത്തോടെയാണ് സംഗീത അതിന്റെ 23 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നത്.

 

വീണ, വയലിന്‍, തബല, മൃദംഗം, പുല്ലാന്‍ കുഴല്‍, കീ ബോര്‍ഡ്, ഗിത്താര്‍, ഡ്രംസ് തുടങ്ങിയ വാദ്യോപകരണങ്ങളിലും, ഭരത നാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധയിനം നൃത്ത നൃത്യങ്ങളിലും, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, കേരളത്തിന്റെ തനത് കലയായ ചെണ്ടമേളം ഉള്‍പ്പെടെ സംഗീത നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ നാനൂറില്‍ പരം വിദ്യാര്‍ഥി,വിദ്യാര്‍ഥിനികള്‍ ഒരുമിച്ച് ഒരു വേദിയില്‍ അണിനിരക്കുന്നു എന്നുള്ളതും സംഗീതയുടെ വാര്‍ഷികാഘോഷങ്ങളുടെ ഒരു പ്രത്യേകതയാണ്.യു.കെയിലെ മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ സ്വായത്തമാക്കുന്ന കഴിവുകള്‍ പൊതുജനത്തിന് മുന്നിലും, അദ്ധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്ക് മുന്നിലും അവതരിപ്പിക്കുവാന്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരം  കൂടിയാണിത്.

 

പാട്യേതര വിഷയങ്ങളായ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും സംഗീത ക്ലാസ്സുകള്‍ നടത്തി വരുന്നുണ്ട്.

 

യു.കെയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സംഗീതയുടെ സഹായ ഹസ്തം കേരളത്തിലും എത്തി നില്കുന്നു.മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായ് പ്രവര്‍ത്തിക്കുന്ന സഹജീവന്‍ ചാരിറ്റിയുമായ് ചേര്‍ന്നുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍,ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പഠന സഹായം തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം.

 സംഗീത, നാട്യ, നൃത്ത, വാദ്യോപകരണങ്ങളില്‍ നാനൂറില്‍ പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന ആനന്ദ ദായകമായ ഈ സായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ യു.കെയിലെ എല്ലാ മലയാളികളേയും ജൂലൈ 12 ശനിയാഴ്ച വൈകിട്ട് നാല് മണിമുതല്‍ ക്രോയ്‌ഡോണ്‍ ഫെയര്‍ഫീല്‍ഡ് ഹാളിലേക്ക് സംഗീത ഓഫ് ദി യു.കെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. 

 

പ്രവേശനം പാസ് മൂലം.

 

For information please contact Prakash on 07786158579 or Jayaprakash Panicker on 07917361127.




കൂടുതല്‍വാര്‍ത്തകള്‍.