CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 8 Seconds Ago
Breaking Now

സ്വാന്‍സിയില്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി ജൂലൈ 23ന്

സിബിസിഐ അല്‍മായ കൗണ്‍സില്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷനും ആയ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂലൈ 23ാം തിയതി ബുധനാഴ്ച സ്വാന്‍സിയില്‍ സമൂഹബലി അര്‍പ്പിക്കും.വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയില്‍ വെയില്‍സിലെ മെനീവിയ രൂപതയിലും കാര്‍ഡിഫ് അതിരൂപതയുടെ സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദീകരും പങ്കുചേരും.ഫാ സിറിള്‍ തടത്തില്‍,ഫാ ടോമി അഗസ്റ്റിന്‍ നെല്ലുവേലിയില്‍,ഫാ പയസ് അഗസ്റ്റിന്‍ വാലുമോന്‍മലയില്‍,ഫാ സജി അപ്പോഴിപ്പറമ്പില്‍,ഫാ അംബ്രോസ് മാളിയേക്കല്‍ എന്നീ വൈദീകരും അഭിവന്ദ്യ പിതാവിനൊപ്പം ബലിയര്‍പ്പിക്കും.

 

കേരളത്തിലെ വിവിധ സീറോ മലബാര്‍ രൂപതാകളില്‍ നിന്നും വെയില്‍സിന്റെ മണ്ണിലേക്ക് കുടിയേറിയ സീറോ മലബാര്‍ കാത്തലിക് വിശ്വാസ സമൂഹത്തിന് വേണ്ടി ഇതാദ്യമായിട്ടാണ് സീറോ മലബാര്‍ സഭയിലെ ഒരു പിതാവ് വെയ്ല്‍സിലെത്തി സമൂഹ ബലി അര്‍പ്പിക്കുന്നത്.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം അഭിവന്ദ്യ പിതാവിനും സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറിയും ലെയ്റ്റി വോയ്‌സ് എഡിറ്ററും ആയഷെവലിയര്‍ അഡ്വ വിസി സെബാസ്റ്റിയനും സ്വീകരണം നല്‍കും.

 

അഭിവന്ദ്യ അറക്കല്‍ പിതാവും ഷെവലിയാര്‍ സെബാസ്റ്റ്യനും അല്‍മായ സമൂഹവും ആയി കൂടിക്കാഴ്ച നടത്തുകയും ചര്‍ച്ചകളില്‍ പങ്കുചേരുകയും ചെയ്യും.

 

സിബിസിഐ അല്‍മായ കൗണ്‍സില്‍ അധ്യക്ഷനും സീറോ മലബാര്‍ സഭയുടെ വിവിധ കമ്മീഷനുകളില്‍ അംഗവുമായ അഭിവന്ദ്യ അറയ്ക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന സമൂഹബലിയും വെയില്‍സിലെ സീറോ മലബാര്‍ കാത്തലിക് വിശ്വാസ സമൂഹത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് കരുതപ്പെടുന്നത് .

അഭിവന്ദ്യപിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹ ബലിയിലേയ്ക്ക് ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു.

 

venue

Holy cross R C church

upper Kings's head road

Swansea

SA 5 8 BR

 

 

 




കൂടുതല്‍വാര്‍ത്തകള്‍.