CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 20 Minutes 31 Seconds Ago
Breaking Now

ഓട്ടവും ചാട്ടവും കളികളുമായി ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ബാര്‍ബിക്യൂ ഗംഭീരമായി...

മഴമേഘങ്ങള്‍ മാറി നിന്ന ജൂലയ് 12 ശനിയാഴ്ച ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ബാര്‍ബിക്യൂ ഡേക്കായി ഗ്ലോസ്‌റ്റെരിലെ സോളോ പാര്‍ക്കില്‍ ഒത്തുകൂടിയപ്പോള്‍ നിറഞ്ഞ ചിരിയുമായി സൂര്യനും അവരുടെ സന്തോഷത്തില്‍ നിറഞ്ഞു നിന്നു.

രാവിലെ 9:30നു GMA പേറ്റ്രണ്‍ Dr തിയോഡോര്‍ ഗബ്രിയേല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത കായിക മാമാങ്കം വൈകുന്നേരം 7:00 മണിയോടെ കൊടിയിറങ്ങുമ്പോഴേക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ ഓര്‍മ്മച്ചെപ്പില്‍ എന്നെന്നും ഓര്‍ത്തു വെക്കുവാന്‍ ആഗ്രഹിച്ച ഒരനുഭവമായി മാറിയിരിന്നു ഈ ദിനം.

GMA എന്നും മുന്‍തൂക്കം കൊടുത്തിട്ടുള്ള അതിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഫണ്ട് രൂപീകരണത്തിനായി അംഗങ്ങള്‍ തന്നെ സ്വന്തമായി പാചകം ചെയ്ത് തയ്യാറാക്കിയ അപ്പം, മുട്ടക്കറി, ഇഡ്ഡലി, ദോശ, ചട്ണി, ഉഴുന്നുവട, പരിപ്പുവട, സുഖിയന്‍, പഴം പൊരി, ലസ്സി, വിവിധ ഇനം ജൂസുകള്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളുമായി ശ്രീ സന്തോഷ് ലൂക്കോസിന്റെയും ശ്രീമതി ലൗലി സെബാസ്റ്റ്യന്‍, ശ്രീമതി ജോളി ആല്‍വിന്‍ എന്നിവരുടെയും നേതൃത്വത്തില്‍ GMA തട്ടുകട അരങ്ങു തകര്‍ത്തപ്പോള്‍ തനി നാടന്‍ രുചികളുമായി എല്ലാവരുടെയും മനസ്സും വയറും നിറഞ്ഞതിനോടൊപ്പം  ചാരിറ്റി ഫണ്ടും നിറഞ്ഞു കവിയുകയായിരിന്നു.

കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍സീനിയര്‍ വിഭാഗങ്ങളില്‍ നടത്തിയ 50m, 100m, 200m ഓട്ടം അത്യന്തം ആവേശകരമായിരിന്നു.


പതിവ് കായിക പരിപാടികള്‍ക്ക് പുറമേ സ്ത്രീകള്‍ പങ്കെടുത്ത വാലുപറിക്കല്‍, ദമ്പതികളുടെ മുക്കാല്‍ ഓട്ടം, വോളി ബോള്‍, വളയേര്‍,  ലൂമ എന്നാ പേരുള്ള പാസ്സിംഗ് അണ്ടര്‍ ദി ബാര്‍, ജമ്പോ ഇലക്ട്രിക് റോഡ് തുടങ്ങിയ വ്യത്യസ്തമായ  പരിപാടികളിലൂടെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളേയും ആസ്വാദനത്തിന്റെ മൂര്‍ധന്യത്തിലെത്തിച്ച ശ്രീ ബോബന്‍ ജോസ്, അബിന്‍ ജോസ്, സതീഷ് വെലുത്തേരില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പോര്‍ട്‌സ് ഡേ കമ്മിറ്റി എല്ലാവരുടെയും പ്രത്യേക  അഭിനന്ദനം പിടിച്ചു പറ്റി.

പ്രസിഡണ്ട് ശ്രീ മാത്യു അമ്മായിക്കുന്നേലും സെക്രടറി ശ്രീ ഏലിയാസ് മാത്യുവും  ഓരോ ഇനങ്ങൾക്കുമുള്ള സമ്മാനദാനവും നിർവ്വഹിച്ച് നിറഞ്ഞ സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടെ ഈ സുദിനത്തില്‍ പങ്കാളികളായ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു അവരെ യാത്രയാക്കി.


 

മുഴുവന്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 

 




കൂടുതല്‍വാര്‍ത്തകള്‍.