CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 53 Seconds Ago
Breaking Now

ലിവിംഗ്‌സ്റ്റണ്‍-അല്‍ഫോന്‍സാ തിരുന്നാള്‍ ജൂലൈ 18 മുതല്‍ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

യൂറോപ്പിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന ലിവിംഹ്സ്റ്റണ്‍ സെന്റ് ഫിലിപ്പ് ചര്‍ച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആറാമത് തിരുന്നാള്‍ ജൂലൈ 18 മുതല്‍ ആരംഭിക്കുന്നു.

തിരുന്നാള്‍ ഒന്നാം ദിനമായ ജൂലൈ 18ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് സെന്റ് ഫിലിപ്‌സ് പള്ളി വികാരി വൈ.ഫാദര്‍ ജെര്‍മി സി ബാത്തിന്റെ നേതൃത്വത്തില്‍ വി അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ ആഘോഷമായ ദിവ്യബലി,നൊവേന,തിരുശേഷിപ്പു വണക്കം എന്നിവ നടത്തപ്പെടും.തുടര്‍ന്ന് എല്ലാ ദിനങ്ങളിലും വൈകീട്ട് 4.30ന് ദിവ്യബലിയും മറ്റു കര്‍മ്മങ്ങളും നടത്തപ്പെടും.

 

തിരുനാളിന്റെ എട്ടാം ദിനം ആയ ജൂലൈ 25 വെള്ളിയാഴ്ചയും 9ാം ദിനമായ ജൂലൈ 26 ശനിയാഴ്ചയും രാവിലെ 10.30 മുതല്‍ പ്രശസ്ത വചന പ്രഘോഷകനായ ഫാദര്‍ ജേക്കബ് മഞ്ഞളി നയിക്കുന്ന ധ്യാനവും തുടര്‍ന്ന് വൈകീട്ട് 6 മുതല്‍ തിരുനാള്‍ കര്‍മ്മങ്ങളും നടത്തപ്പെടുന്നതാണ് .

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 27 ഞായറാഴ്ച 2.00മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന അസിലാബാദ് രൂപതാ ചാന്‍സലര്‍ റവ.ഫാദര്‍ കുര്യാച്ചന്‍ പൊനുലകുന്നേല്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നുമാണ് .തുടര്‍ന്ന് വിശ്വാസ പ്രഘോഷണ പ്രദക്ഷിണം.തിരുശേഷിപ്പ് വണക്കം എന്നിവ നടത്തപ്പെടും.

 

തിരുനാളിനോടനുബന്ധിച്ച് വൈകീട്ട് 6.00 ന് സെന്റ് അല്‍ഫോന്‍സാ കള്‍ച്ചറല്‍ നൈറ്റ് 'നിറം'' തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്

 

RIVERSIDE PRIMARY SCHOOL

MAREE WALK

CRAIGHPLL

LIVINGSTON

WEST LOTHIAN  ,EH54 5 B8

 

ഭാരതത്തിന്റെ പ്രഥമ വിശുദ്ധവും യൂറോപ്പിന്റെ ഭരണങ്ങാനം ആയ ലിവിംഗ്സ്റ്റണിന്റെ പൊന്‍ പ്രകാരവുമായ വി അല്‍ഫോന്‍സാമ്മയുടെ 6ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് നോവേനയും ധ്യാനത്തിനും തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന് വി അല്‍ഫോന്‍സാമ്മ വഴി സ്വര്‍ഗ്ഗീയ അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി ഏവരേയും ക്ഷണിക്കുന്നു.

അഡ്രസ്

St Alphonsa pilgrim centre

st philips church 83

Kenisworth Rise.EH54 6JL

Livingston

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

Fr Sebastian Thuruthippillil -07854490369

 

Abeyson Jose-07846411781

 

 




കൂടുതല്‍വാര്‍ത്തകള്‍.