CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 33 Minutes 51 Seconds Ago
Breaking Now

' ജീവന്റെ മന്ന' അറയ്ക്കല്‍ പിതാവ് വാല്‍ഷിങ്ങാമില്‍ പ്രകാശനം ചെയ്യും

സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമങ്ങളിലുള്ള വിവിധ പ്രാര്‍ത്ഥനകള്‍ സംയോജിപ്പിച്ച് എല്ലാ അവസരങ്ങളിലും സൗകര്യ പ്രദമായി  ഉപയോഗിക്കുവാന്‍ ഉതകുന്ന വിധത്തില്‍ പുസ്തക രൂപത്തില്‍ തയ്യാറാക്കി എടുത്ത' ജീവന്റെ മന്ന' വാല്‍ഷിങ്ങാമില്‍ വെച്ച് അറയ്ക്കല്‍ പിതാവ് പ്രകാശനം ചെയ്യും. മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടന പ്രദക്ഷിണം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം തീര്‍ത്ഥാടനത്തിന്റെ വിശിഷ്ടാഥിതി മാര്‍ മാത്യു അറയ്ക്കല്‍ ജീവന്റെ മന്നയുടെ പ്രകാശന കര്മ്മം നിരവ്വഹിക്കും. യു കെ യിലെ സീറോ മലബാര്‍ സഭയുടെ ആദരണീയനായ കോര്‍ഡിനെറ്റര്‍ റവ.ഡോ.തോമസ് പാറയടിയിലിനു പുസ്തകം നല്കിക്കൊണ്ടാണ് പിതാവ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക. .

സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബ്ബാന മലയാളത്തിലും,മംഗ്ലിഷിലും തയ്യറാക്കിയത്തിനു പുറമേ അനുദിന പ്രാര്‍ത്ഥനകളും, വിശേഷ അവസരങ്ങളില്‍ ഉപയോഗിക്കുന്നതും കൂടാതെ ഏതു സന്ദര്‍ഭങ്ങളിലും ചൊല്ലാവുന്നതുമായ ഒട്ടു മിക്ക പ്രാര്‍ത്ഥനകളും ജീവന്റെ മന്നയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനും പുറമേ  പ്രസിദ്ധമായ ഇരുന്നൂറോളം ഭക്തി ഗാനങ്ങളും അടങ്ങിയതാണ് ഈ വിശേഷാല്‍ പ്രാര്‍ത്ഥനാ പുസ്തകം.

 

തീര്‍ത്ഥാടനത്തിന്റെ ഈ വര്‍ഷത്തെ മുഖ്യ പ്രായോജകരായ ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിയാണ് ഈസ്റ്റ് ആംഗ്ലിയായുടെ  ചാപ്ലിന്‍ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നെലിന്റെ നേതൃത്വത്തില്‍ യു കെ യില്‍ എല്ലാവര്‍ക്കും ഉപകാരപ്രതമായ ഈ പ്രാര്‍ത്ഥനാ സഹായിക്ക് രൂപം  നല്കിയിരിക്കുന്നത്. ഗോള്‍സ്റ്റന്‍  കമ്മ്യുനിട്ടിയിലെ മരിയന്‍ പ്രെയര്‍ ഗ്രൂപ്പ് ആണ് ഈ പ്രാര്‍ത്ഥനാ മഞ്ജരിക്ക് പ്രശംസനീയമായ നേതൃത്വം നല്കിയത്.

 

 സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനു ഏറെ ഉപകാരപ്രദവും , സര്‍വ്വ പ്രാര്‍ത്ഥനകല്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുള്ള അനുഗ്രഹീത  പ്രാര്‍ത്ഥനാ പതിപ്പ് എന്ന് പ്രത്യേകം എടുത്തു പറയാവുന്ന ഈ പുസ്തകം മിതമായ നിരക്കില്‍ തീര്‍ത്ഥാടന വേദിയില്‍ ലഭ്യമായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഫാ മാത്യു ജോര്‍ജ്ജ് 07939920844

ജോസ് : 07848886491

 

െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി)  

സ്ലിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍)       

 




കൂടുതല്‍വാര്‍ത്തകള്‍.