CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 8 Minutes 11 Seconds Ago
Breaking Now

ലിവര്‍പൂള്‍ ഈ വര്‍ഷം കേരളം ആയി മാറും

ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ഒട്ടും കേരള തനിമ നഷ്ട്ടപ്പെടാതെ ആഘോഷിക്കാന്‍ തയാര്‍ എടുക്കുകയാണ് ലിവര്‍പൂളിലെ ശ്രദ്ധേയം ആയ അസോസിയേഷനുകളില്‍ ഒന്നായ ''ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ലിവര്‍പൂള്‍(അകാല്‍) .  എല്ലാ വര്‍ഷവും നേഴ്‌സ് ഡേ ആഘോഷിച്ചു കൊണ്ട് വളരെ നേരത്തെ യുകെ മലയാളികളുടെ ഇടയില്‍ അകാല്‍ ശ്രദ്ധ നേടിയിരുന്നു . 

 

 2014 സെപ്റ്റംബര്‍ 14 ശനിയാഴ്ച രാവിലെ 10 .30  ന് പൂക്കളത്തോടു കൂടി ണാഘോഷ പരിപാടികളുടെ തുടക്കംകുറിക്കുന്നു .ഫസക്കെര്‍ലി ഹൈ സ്‌കൂള്‍ അങ്കണത്തില്‍ പരിപാടികള്‍ രാവിലെ അരങ്ങ്ഏറുമ്പോള്‍ ഒരു കേരളിയ സ്പര്‍ശം അവിടെ നിറഞ്ഞു തുളുമ്പും എന്നതില്‍ സംശയം ഇല്ല.  ഈ ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും ഹാര്‍ദവമായി  ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

കുട്ടികളുടെയും വലിയവരുടെയും വിവിത കല കായിക മത്സരങ്ങള്‍ ഓണാഘോഷ പരിപാടിക്ക് മറ്റു കൂട്ടും . മുട്ടായി പെറുക്കല്‍ ,റൊട്ടി കടി , വാല് പറിക്കല്‍ ,ലെമെന്‍  ഓണ്‍ ദി സ്പൂണ്‍ , വടംവലി ,എന്നി മത്സരങ്ങള്‍  രാവിലെ നടത്തും  12 .30 വിഭവ സമര്‍ദമായ  ഓണസദ്യ  അതിനു ശേഷം 2.30 മുതല്‍  കുട്ടികളുടെയും വലിയവരുടെയും കല സാംസ്‌കാരിക ,പാടികള്‍ നടത്തപ്പെടും .

ഈ വര്‍ഷത്തെ ഓണം അകാല്‍നൊപ്പം ആഘോഷിക്കാന്‍ നിങളെ ഞങ്ങള്‍ ക്ഷണിക്കുന്നു

ആഘോഷങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ഈ നമ്പറുകളില്‍ ബന്തപ്പെടുക  തോമസ് ജോര്‍ജ് .07882640425 സാബു ജോര്‍ജ് .07914355095

 ആഘോഷം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്  fazhakerly  high school , sherwoods  Road     L 10 1LB

 




കൂടുതല്‍വാര്‍ത്തകള്‍.