CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 47 Minutes 39 Seconds Ago
Breaking Now

ഷെഫില്‍ഡ് മലയാളി അസോസിയേഷന്റെ കലാ കായിക മേള നാളെ

 

ഷെഫില്‍ഡ് മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന കലാ കായിക മേള നാളെ നടക്കും,രാവിലെ 10 മുതല്‍ സെന്റ് പാടിക്‌സ് സ്‌കൂളിലാണ് ആവേശം വിതറുന്ന മത്സരങ്ങള്‍ .ഷെഫില്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖത്തിലാണ് പരിപാടികള്‍.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം മത്സരങ്ങളുണ്ടാകും.പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളിലായി തിരിച്ചാവും മത്സരങ്ങള്‍ പുരോഗമിക്കുക.വിവിധ രാജ്യങ്ങളുടെ കറന്‍സികളും കൊയിനുകളും ഉള്‍പ്പെടുത്തിയുള്ള എക്‌സിബിഷന്‍ സ്റ്റാളുകളും കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തട്ടുകടയും കലാ കായിക മേളയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ആര്‍ട്‌സ് കോമ്പറ്റീഷന്‍സ്-07889809396,0773881502

സ്‌പോര്‍ട്‌സ്-0780777913,07515488242

അസോസിയേഷന്‍ പുതിയ ഭരണ സമിതി

 

ഷെഫില്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വ നിര.അസോസിയേഷന്‍ ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

ജനറല്‍ കോര്‍ഡിനേറ്റര്‍-ജോസ് മാത്യു

പബ്ലിക് റിലേഷന്‍-ബിജോ മോന്‍ ജേക്കബ്

ഫിന്‍സ്. കോര്‍ഡിനേറ്റര്‍-ജോസഫ് തോമസ്

കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ്-ജിം തൊടുകയില്‍

സജിന്‍ രവീന്ദ്രന്‍

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്-ബിബിന്‍ ജോസ്

ശ്രീകുമാര്‍എന്നിവരേയും ഇവന്റ് മാനേജ്‌മെന്റ് കോര്‍ഡിനേറ്ററായി ജോസ് ജേക്കബിനേയും തിരഞ്ഞെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.