CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 27 Seconds Ago
Breaking Now

എട്ടാമത് സീറോ മലബാര്‍വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം നാളെ

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ 'നസ്രത്തിലെക്കുള്ള' തീര്‍ത്ഥാടനത്തില്‍    മുഴുവന്‍ മാതൃ ഭക്തരും മരിയന്‍ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം നാളെ.മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും, സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലക ശ്രേഷ്ട പങ്കാളിത്തം കൊണ്ടും,പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമെന്ന നിലയിലും ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടി ഏറ്റെടുത്ത് നടത്തുന്ന എട്ടാമത് വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം പുതിയ ആത്മീയ ചരിത്രം കുറിക്കും.

 

ഈസ്റ്റ് ആന്ഗ്ലിയായിലെ  സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ  വിജയത്തിനായി ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിയുടെ  നേതൃത്വത്തില്‍ നടത്തി വന്നിരുന്ന  ഒരുക്കങ്ങള്‍പൂര്ത്തിയായി. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാര്‍ത്ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞു. 'ജീവന്റെ മന്ന' എന്ന പൂര്‍ണ്ണ പ്രാര്‍ത്ഥന സമാഹാരവും ലഭ്യമാക്കിയിട്ടുണ്ട്.കൂടാതെ  തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ ചൂടുള്ള,സ്വാദിഷ്ടമായ കേരള ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.കുട്ടികളെ മാതാവിന് അടിമ വെക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

  

തീര്‍ത്ഥാടനത്തില്‍ മുഖ്യ കാര്‍മ്മികനായി എത്തിച്ചേരുന്ന ഇആഇക യുടെ അത്മായ കമ്മീഷന്‍ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ മാര്‍ മാത്യു  അറയ്ക്കല്‍ പിതാവ്, ആതിഥേയ രൂപതയായ ഈസ്റ്റ് ആംഗ്ലിയായുടെ  അദ്ധ്യക്ഷനും, യു കെ യില്‍ മൈഗ്രന്റ്‌സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സ്, യു കെ യില്‍ സീറോ മലബാര്‍ സഭയുടെ  ആരാദ്ധ്യനായ കോര്‍ഡിനേട്ടര്‍ റവ.ഡോ. തോമസ് പാറയടിയില്‍ അച്ചന്‍,അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വീ സീ സെബാസ്റ്റ്യന്‍, വൈദിക സന്യസ്തര്‍ തുടങ്ങിയവര്‍ഈ മരിയോ ത്സവത്തിനു ആത്മീയ ശോഭ പകരും.   

 

ജൂലൈ 20 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍)   തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, സ്വിണ്ടന്‍ ടീം നയിക്കുന്ന  വാദ്യ മേളങ്ങളുടെയും വര്‍ണ്ണാഭമായ  അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.  

 

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) ബിഷപ്പ് അലന്‍ ഹോപ്പ്‌സ് നല്‍കുന്ന തീര്‍ത്ഥാടന സന്ദേശം,കുട്ടികളെ അടിമ വെക്കല്‍, 'ജീവന്റെ മന്ന' യുടെ പ്രകാശന കര്‍മ്മം തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

 

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ  തീര്‍ത്ഥാടന സമൂഹ ബലിയില്‍  അറക്കല്‍ പിതാവ് മുഖ്യ കാര്മ്മികത്വം വഹിച്ച് തിരുന്നാള്‍ സന്ദേശം നല്കുന്നതുമായിരിക്കും. തോമസ് പാറയടിയിലച്ചനും മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിതികളെയും തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാള്‍ ദിവ്യ ബലി ആരംഭിക്കും. 

 

വന്‍ ജനാവലി പങ്കു ചേരുന്ന തീര്‍ത്ഥാടനത്തിനു എത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ത്തിച്ചു.വോളണ്ടിയേഴ്‌സ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഏവരും ബാധ്യസ്ഥാരാണ്.

 

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും,തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്ന െ്രെഫഡേ മാര്‍ക്കറ്റിലെ അനൗന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ,കാര് പാര്‍ക്കിലോ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു കൊണ്ട് പോയി സ്ലിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.അനൗന്‍സിയെഷന്‍ ചാപ്പലിലേക്ക് ഉള്ള വാഹന ഗതാഗതം11:30 ഓടെ നിരോധിക്കുന്നതാണ്.  

 

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏറ്റവും അനുഗ്രഹീത മരിയന്‍ പുണ്യ കേന്ദ്രത്തിലെ തീര്‍ത്താടനത്തിലേക്ക് ആതിതേയരായ  ഗോള്സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിക്കുവേണ്ടി ചാപ്ലിന്‍ മാത്യു വണ്ടാലക്കുന്നേല്‍ അച്ചന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു. 

 

അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരായി ഹണ്ടിങ്ഡന്‍ സീറോ മലബാര് കമ്മ്യുനിട്ടിയെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന ശുശ്രുഷകള്‍  സമാപിക്കും.




കൂടുതല്‍വാര്‍ത്തകള്‍.