CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 40 Seconds Ago
Breaking Now

മാര്‍ മാത്യു അറക്കലിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ വന്‍ വരവേല്‍പ്പ് ; അമല്‍ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജുമായി യൂണിവേഴ്‌സിറ്റി സഹകരിക്കും

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഇന്റര്‍ നാഷണല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷനും സിബിസിആ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമാ മാര്‍ മാത്യു അറക്കലിനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായഷെവലിയാര്‍ വി സി സെബാസ്റ്റിയനും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഉജ്‌ലവരവേല്‍പ്പ്.യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ നാഷണലിന്റെ ഹെഡ് ഡോ മണി നാരായണന്‍,സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ഡോ സുമി ഡേവിഡ്,കമ്മ്യൂണിക്കേഷന്‍ അനലിസ്റ്റി റോയി തോമസ്,കൗണ്‍സിലര്‍ടോം ആദിത്യ,അഡ്വ ജോസഫ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്,മരിയന്‍ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മാനേജ്‌മെന്റ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സഹകരിച്ചുള്ള സംരഭങ്ങള്‍ക്ക് ചര്‍ച്ചയില്‍ രൂപരേഖ ആയി.അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് റിസര്‍ച്ച് വിംഗിലെ നാനോ ടെക്‌നോളജിയായിട്ടാണ് യൂണിവേഴ്‌സിറ്റി ആദ്യം സഹകരിക്കുക.ഇവിടത്തെ വിദ്യാര്‍ത്ഥികളെ റിസര്‍ച്ചിന് കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കുവനും യൂണിവേഴ്‌സിറ്റി ഗവേഷകന്‍ കോളേജില്‍ എത്തിയും ആദ്യഘട്ടത്തില്‍ സഹായിക്കും.മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് ചെയ്യാന്‍ സൗകര്യം ഒരുക്കി കൊടുക്കുവാനും യൂണിവേഴ്‌സിറ്റി ഗവേഷകര്‍ മിഡിയാ കോണ്‍ഫറന്‍സിലൂടെ കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുന്നതിനുമാണ് ആദ്യ ഘട്ടത്തില്‍ ധാരണയായിരിക്കുന്നത്.നിലവില്‍ കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ ബാംഗ്ലൂരിലെ ഐബിഎം.ബോംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളുമായി മാത്രമാണ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് .കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സഹരപിച്ച് പ്രവര്‍ത്തിക്കുവാന്‍ ധാരണ ആയിരിക്കുന്നത്.വരും നാളില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാനുള്ള പുത്തന്‍ ചുവടുവയ്പ്പായി ഇതുമാറുമെന്ന് ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം മാര്‍ അറയ്ക്കല്‍ പറഞ്ഞു.കാന്റബറി മുന്‍ ആര്‍ച്ച് ബിഷപ്പും മാഗ്ഡല്‍നെ കോളേജ് മാസറ്ററുമായഡോ റോബന്‍ വില്യംസ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പോര്‍ട്‌മെന്റ് ഓഫ് എഞ്ചിനീയറിംങ് വകുപ്പു തസവനുമായ മാര്‍ അറയ്ക്കല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.പത്തു ദിവസത്തെ തിരക്കേറിയ പരിപാടിയുമായിട്ടാണ് പിതാവ് യുകെയില്‍ എത്തിയിരിക്കുന്നത്.വാല്‍സിങ്ഹാം തീര്‍ത്ഥാടനം,നോര്‍വിച്ച് തിരുന്നാള്‍,കേബ്രിഡ്ജ് സിവിക്കിലെ സ്വീകരണം.ടെട്രാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ സ്വീകരണം സ്വാന്‍സി തിരുന്നാള്‍,സ്റ്റിവനേജ് ബ്രിസ്‌റ്റോള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണ പരിപാടികളിലും അഭിവന്ദ്യ പിതാവ് പങ്കെടുക്കും.




കൂടുതല്‍വാര്‍ത്തകള്‍.