CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 19 Seconds Ago
Breaking Now

നൃത്തോത്സവമായി യുക്മ 'സൂപ്പര്‍ ഡാന്‍സര്‍' ; ആന്‍ മേരി ജോജോയ്ക്കും സ്‌നേഹ സജിയ്ക്കും നാട്യരത്‌ന

യുക്മ സൂപ്പര്‍ ഡാന്‍സര്‍ നൃത്തോത്സവം കാണികളില്‍ മറക്കാനാകാത്ത ഒരാഘോഷ രാവൊരുക്കി.

യുക്മ സൂപ്പര്‍ ഡാന്‍സര്‍ നൃത്തോത്സവം കാണികളില്‍ മറക്കാനാകാത്ത ഒരാഘോഷ രാവൊരുക്കി. നൂറോളം മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കഴിവ് മാറ്റുരച്ചതോടെ മത്സരം കടുത്തതായി.വിധി കര്‍ത്താക്കളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പലപ്പോഴും മത്സരാര്‍ത്ഥികള്‍ കാഴ്ചവച്ചത് . വിജയിയെ നിര്‍ണ്ണയിക്കാന്‍ തന്നെ അതിനാല്‍ ബുദ്ധിമുട്ടേണ്ടിവന്നു.ഒടുവില്‍ അര്‍ഹിക്കുന്ന ജേതാവിനെ കണ്ടെത്താനും ജഡ്ജിങ് പാനലിനായി.

 

ബാല നാട്യ രത്‌നമായി ആര്‍ മേരി ജോജോയേയും യുവ നാട്യ രത്‌നമായി സ്‌നേഹ സജിയേയും തെരഞ്ഞെടുത്തു.

സെമി ക്ലാസികല്‍ സബ്ജുനിയര്‍,ജൂനിയര്‍ വിഭാഗങ്ങളിലും സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍ ഗ്രൂപ്പ് വിഭാഗങ്ങളിലുമായിരുന്നു മത്സരം.ഇതിനും സബ് ജുനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത് .ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് സമ്മാനം നല്‍കിയത്.സെമി ക്ലാസിക്കല്‍,സിനിമാറ്റിക് സിംഗിള്‍ വിഭാഗങ്ങളിലാണ് സജി ഒന്നാം സ്ഥാനം നേടിയത് .സബ് ജുനിയര്‍ സെമി ക്ലാസികള്‍ വിഭാഗത്തിലും സിനിമാറ്റിക് വിഭാഗത്തിലും നനാം സ്ഥാനത്തെത്തിയാണ് ആന്‍ മേരി ജോജോ ഈ നേട്ടത്തിന് അര്‍ഹയായത് .

സെമി ക്ലാസിക്കല്‍ സബ് ജുനിയര്‍ വിഭാഗത്തില്‍ അലീന എലിസബത്ത്, വിജി മരിയ സോജന്‍ എംന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.ജൂനിയര്‍ വിഭാഗത്തില്‍ അഞ്ജലി ബിജു,ആന്‍ തെരേസ വര്‍ഗീസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.സിനിമാറ്റിക് സിംഗിള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആന്‍ മേരി ജോജോ,അലീന തോമസ്,സേന ജോസ് എന്നിവര്‍ സമ്മാനം സ്വന്തമാക്കി.ജൂനിയര്‍ വിഭാഗത്തില്‍ ലെസ്സി ജോസഫും സംഘവും ഒന്നാമതായി.ജെസ്സീന്‍ ജോജോ,ജെറിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പുകള്‍ രണ്ടുംം മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സംഘാടക മികവാണ് പരിപാടിയെ കൂടുതല്‍ ജനകീയമായ വാക്ക്.ഭാരവാഹികള്‍ പരിപാടിയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നേരത്തെ ആരംഭിച്ചിരുന്നു.

യുക്മ സംസ്‌കാര വേദി കണ്‍വീനര്‍ ജോയ് അഗസ്റ്റി.കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ മെന്റെക്‌സ് ജോസഫ് എന്നിവര്‍ പ്രോഗ്രാം കണ്‍വീനര്‍മാരായും ഉള്ള കമ്മറ്റിയിലെ മറ്റംഗങ്ങള്‍ സുനില്‍ രാജന്‍,ദേവലാല്‍ സഹദേവന്‍,റോജി മോന്‍ വര്‍ഗീസ്,കുഞ്ഞുമോന്‍ ജോബ്,ടെസ് തോമസ്,തങ്കച്ചന്‍ ജോര്‍ജ്ജ്,തോമസ് മാറാട്ടുകുളം.ദിലീപ് മാത്യു ,ജയകുമാര്‍,ബിനു മാത്യു,സെബാസ്റ്റിയന്‍ മുതുപാറമ്പാലത്ത് തുടങ്ങിയ കമ്മറ്റി അംഗങ്ങളും പ്രോഗ്രാം ഭംഗിയാക്കാനുള്ള ചുമതലയേറ്റെടുക്കുകയായിരുന്നു.

യുറോപ് മലയാളിക്ക് വേണ്ടി   പ്രശസ്ത ഫോട്ടോഗ്രാഫര്‍ സാജു അത്താണിയെടുത്ത കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.