CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 55 Seconds Ago
Breaking Now

ആയിരം പൌണ്ട് സമ്മാനവുമായി കാ൪ഡിഫ് കാമിയോസിന്റെ ക്രിക്കറ്റ് ടൂ൪ണ്ണമെന്റ് ആഗസ്റ്റ് 24 ന്

കാർഡിഫിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ കാ൪ഡിഫ് കാമിയോസ് വമ്പൻ സമ്മാനങ്ങളുമായി മലയാളികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

കാ൪ഡിഫ് കാമിയോസും അലൈഡ് ഫിനാൻഷ്യൽ സ൪വീസസും ചേർന്നു സംയുക്തമായി യുകെയിലെ മലയാളികൾക്കായി സംഘടിപ്പിക്കുന്ന അലൈഡ് T20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂ൪ണ്ണമെന്റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നു. ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 8മണി മുതൽ കാർഡിഫിലെ പോണ്ട്കാനാ ക്രിക്കറ്റ് ഫീൽഡിൽ വച്ചായിരിക്കും അലൈഡ് T20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തപെടുക. വിന്നേർസിനു 701പൌണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി 301പൌണ്ടും ട്രോഫിയും മറ്റനേകം സമ്മാനങളുമായി നടത്തപെടുന്ന ഈ ടൂർണ്ണമെന്റിലേക്കു എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

അലൈഡ് T20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ളബുമായി ബന്ധപ്പെട്ടു പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. 

കാർഡിഫ് കാമിയോസ്: 07401 398894

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.