CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 9 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ സീറോ മലബാര്‍ പള്ളിയില്‍ മരിയന്‍ കണ്‍വെന്‍ഷനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജൂലൈ 26 ന്

ബ്രിസ്‌റ്റോളിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക് ദേവാലയത്തില്‍ മരിയന്‍ കണ്‍വെന്‍ഷനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജൂലൈ 26 ശനിയാഴ്ച നടത്തപ്പെടും.ഫിഷ്‌പോണ്ട്സിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന ജപമാലയ്ക്ക് ശേഷം നിത്യ സഹായ മാതാവിനോടുള്ള നോവേനയും ശ്രീ ഫ്രാന്‍സിസ് കുറുക്കന്‍കുന്നേല്‍ നയിക്കുന്ന സ്‌തോത്ര പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.ഫാദര്‍ ജോയി വയലില്‍ CST വചന പ്രഘോഷണവും നടത്തും.12.45ന് ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നേര്‍ച്ച വിതരണവും നടത്തപ്പെടും.

പരിശുദ്ധമാതാവിന്റേയും ഭാരതത്തിന്റെ അഭിമാനമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാദര്‍ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

 

സെന്റ് ജോസഫ് ചര്‍ച്ച്

232 ഫോറസ്റ്റ് റോഡ്

ഫിഷ് പോണ്‍സ് BS16 3QT




കൂടുതല്‍വാര്‍ത്തകള്‍.