CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes Ago
Breaking Now

ബ്രിസ്റ്റോളില്‍ തുടങ്ങാം ഇക്കുറി ഓണാഘോഷം... യൂണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 30 ന്.

പ്രവാസത്തിന്റെ കരയ്ക്കിപ്പുറവും ഓരോ മലയാളിയുടെ മനസ്സിലും പിറന്ന മണ്ണിന്റെ സ്വന്തം ഓണത്തിന്റെ ആഘോഷപൂക്കള്‍ വാടുന്നില്ല. ഓരോ  ഓണക്കാലവും ഏതേതുനാട്ടിലാണെങ്കിലും അവിടെയവർ ഒരു കൊച്ച് കേരളം ചമയ്ക്കും. പൂക്കളവും, ഓണസദ്യയും, ഓണക്കളികളുമൊരുക്കും. കരമുണ്ടും നേര്യതും ചുറ്റി, തനി മലയാളിയാകും.കാതങ്ങള്‍ക്കിപ്പുറം ഗൃഹാതുരതയുടെ നേര്‍ത്ത നൊമ്പരം സുഖം പകരുന്ന ഓണാഘോഷങ്ങളിലേക്ക് വഴിമാറുകയാണിവിടെ. മാറ്റുകുറയാതെ നാട്ടിലെ പോലെ ഭംഗിയായി ഇത്തവണയും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് ബ്രിസ്റ്റൊളിലെ  യൂണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ . ഈ വർഷം ബ്രിസ്റ്റോളിൽ നടക്കുന്ന ആദ്യ ഓണാഘോഷമാണിവിടെ.അതിനാല്‍ തന്നെ ഓണാഘോഷത്തെ ആദ്യം വരവേല്‍ക്കുന്ന ആവേശത്തിലാണ് ബ്രിസ്‌റ്റോളിലുള്ള മലയാളികള്‍ . ഓഗസ്റ്റ് 30നാണ് UBMA യുടെ  ഓണാഘോഷം. വെസ്റ്റ്ബറി -ഓണ്‍ -ട്രിയത്തിലെ ന്യൂ മാൻ ഹാളിൽ വെച്ചാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്.12 മണിക്കുള്ള ഓണ സദ്യയോടെയാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത് .മാവേലിയെ വരവേല്‍ക്കലും, പുലിക്കളിയും, വടംവലിയും ഒക്കെയായി നിരവധി ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡാൻസ് ടീച്ചർ ജിഷ മധുവിന്റെ ശിക്ഷണത്തിൽ പഠിക്കുന്ന  UBMA ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും,ഒപ്പനയും ,വിവിധ നൃത്ത നൃത്ത്യങ്ങളും കലാപരിപാടികളും അരങ്ങേറും.ഓണാഘോഷപരിപാടികളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി UBMA ഭാരവാഹികൾ അറിയിക്കുന്നു.
പരിപാടികള്‍ നടത്തുന്ന സ്ഥലം
The Newman Hall  Grange Court Road , Westbury-on-Trym  BRISTOL  BS9 4DR




കൂടുതല്‍വാര്‍ത്തകള്‍.