CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 8 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ കുളത്തുവയല്‍ ടീം നയിക്കുന്ന ധ്യാനം ഈ മാസം 30 മുതല്‍ ആഗസ്റ്റ് 3 വരെ

 

കുളത്തുവയല്‍ ടീം നയിക്കുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനം ഈ മാസം 30 മുതല്‍ ആഗസ്റ്റ് മാസം 3ാം തിയതി വരെ അഞ്ച് ദിവസങ്ങളിലായി മാഞ്ചസ്റ്ററില്‍ നടക്കും.നോര്‍ത്തെന്‍ഡനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം നടക്കുക.ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 8 വരെയും ധ്യാനം നടക്കും.സിസ്റ്റര്‍ എല്‍സിസ് മാത്യു,സി ഡയാന മാത്യു,ബ്രദര്‍ തോമസ് പുലിക്കൂട്ടില്‍ തുടങ്ങിയവര്‍ ധ്യാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.പരിശുദ്ധാത്മാഭിഷേകത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും സ്പിരിച്ച്വല്‍ ഷെയറിംഗ് കോഴ്‌സും ധ്യാനത്തോട് അനുബന്ധിച്ച് നടക്കും.30ാംതിയതി രാവിലെ 9ന് ഫാ തോമസ് തൈക്കൂട്ടത്തില്‍,ഫാ റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെയാണ് ധ്യാനത്തിന് തുടക്കമാവുക.ധ്യാനത്തില്‍ പങ്കെടുത്ത് പരിശുദ്ധാത്മാഭിഷേകത്താല്‍ നിറയുവാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

01619982895,07835043222

പള്ളിയുടെ വിലാസം

St Hildas church

66 Kenworthy lane

Northenden

M22 4 EF

 

 




കൂടുതല്‍വാര്‍ത്തകള്‍.