CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 28 Minutes 34 Seconds Ago
Breaking Now

വൂസ്റ്റര്‍ തിരുനാള്‍ റാസ കുര്‍ബാന ഇന്ന് ; പ്രധാന തിരുനാള്‍ നാളെ

വൂസ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ തോമാശ്ലീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന ഇന്ന് നടക്കും.വൈകുന്നേരം 5.30ന് നടക്കുന്ന റാസയില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സീറോ മലബാര്‍ ചാപ്പലിന്‍ ഫാ ജോസഫ് കറുകയില്‍,ഫാ ജിമ്മി പുളിക്കക്കുന്നേല്‍,ഫാ ജോയി വയലിന്‍ തുടങ്ങിയവര്‍ കാര്‍മ്മികരാകും.പ്രധാന തിരുനാള്‍ ദിനമായ നാളെ ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന ആഘോഷ പൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ തോമസ് പാറയടിയില്‍ മുഖ്യകാര്‍മ്മികനാകും.ഫാ വില്‍ഫ്രഡ് പെരേപ്പാടന്‍,ഫാ ജോസ് കറുകയില്‍,ഫാ ബ്രയാന്‍ മാക് ഗിന്‍ലി തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും.ദിവ്യബലി മദ്ധ്യേകുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്ലീകരണവും സ്ഥൈര്യ ലേപനവും നടക്കും.തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് വിശുദ്ധരുടെ തിരു സ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വ്വമായ തിരുനാള്‍ പ്രദക്ഷിണം നടക്കും.വൂസ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാലയവും പരിസരവും കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് മോടി പിടിപ്പിച്ചുകഴിഞ്ഞു.പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞും തിരുശേഷിപ്പു വണക്കവും ഊടട് നേര്‍ച്ചയും നടക്കും.2ാം തിയതി തിങ്കളാഴ്ച കൊടിയേറ്റ് നടന്നതോടെയാണ് 6 ദിവസം നീണ്ട തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും തിരുനാള്‍ കമ്മറ്റിക്ക് വേണ്ടി ഫാ സോജി ഓലിക്കല്‍ ,ഫാ ബ്രയാന്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്യുന്നു

പള്ളിയുടെ വിലാസം

സെന്റ് ജോര്‍ജ് ചര്‍ച്ച്

sansom church

Worcester

Worcestershire

WR1 1UG




കൂടുതല്‍വാര്‍ത്തകള്‍.