CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 19 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 13ന്

പ്രവര്‍ത്തന മികവു കൊണ്ടും വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടേയും യുകെ മലയാളികള്‍ക്കിടയില്‍ പ്രത്യേക സ്ഥാനം പിടിച്ച മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്തംബര്‍ 13ന് ലോങ് സൈറ്റിലെ ജെയ്ന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആഘോഷിക്കുന്നു.

 

സമത്വത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന മലയാളികളുടെ അഹങ്കാരമായ ഓണം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും വ്യത്യസ്ത കലാപരിപാടികളോടെ ആഘോഷിക്കുന്നു.സെപ്തംബര്‍ 16ന് രാവിലെ മനോജ് ജോണിന്റെ നേതൃത്വത്തില്‍ കുട്ടികളും യുവതലമുറയും കൂടി അണിയിച്ചൊരുക്കുന്ന പൂക്കളം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളേയും കോര്‍ത്തിണക്കുന്ന ഒരു പൂക്കള ആവിഷ്‌കാരമായിരിക്കും.

 

അതിനു ശേഷം സജു കാവുങ്ങ,ഹന്‍സ് ജോസഫ്,മേഘല,കലേഷ്,തോമസ് എന്നിവരുടെ നേതൃത്വത്തിലൊരുക്കുന്ന വിഭവ സമൃദ്ധമായ സദ്യ.തുടര്‍ന്ന് എംഎംഎ ഡാന്‍സ് അക്കാദമിയിലെ കലാകാരികളും മറ്റു കലാകാരന്മാരും ചേര്‍ന്ന് നിഷ,ശ്രീഷ്മ,അനിഷ,ബിന്ദു ദീപ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തെ നിറപകിട്ടേകും.വഞ്ചിപ്പാട്ടും പുലികളിയും തിരുവാതിരയും മോഹിനിയാട്ടവും മാവേലിയുമൊക്കെ ചേരുമ്പോള്‍ ആഘോഷം എന്തുകൊണ്ടും പൊടിപൊടിക്കുമെന്നാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത് .

 

ഓണാഘോഷത്തിന്റെ മുന്നോടിയായുള്ള ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ ഓഗസ്റ്റ് 30ന് നടത്തുന്നതാണ് .അംഗങ്ങള്‍ക്കായുള്ള ബാഡ്മിന്റന്‍ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളി അറിയിച്ചു.

കള്‍ച്ചറല്‍ പ്രോഗ്രാം-ജോര്‍ജ് വി-07877420077

ഷാജി മോന്‍ കെ ഡി-07446526706

ജോസഫ് മാത്യു-07888734481

മനോജ് ജോണ്‍-07957940073

സദ്യ-ഹാന്‍സ് ജോസഫ്-07951222331

ജോമി ജോസ്-07956171991

 

എംഎംഎയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ഓണാഘോഷങ്ങളില്‍ പങ്കെടുക്കാവുന്നതാണെന്നും അങ്ങനെയുള്ളവര്‍ നേരത്തെ തന്നെ ഓണ സദ്യയ്ക്കുള്ള കൂപ്പണ്‍ വാങ്ങേണ്ടതാണ് .




കൂടുതല്‍വാര്‍ത്തകള്‍.