CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 51 Minutes 25 Seconds Ago
Breaking Now

'സ്‌നേഹവീട് ബ്രോംലി' ഒരുമയുടെ മാറ്റൊലി; 'സ്‌നേഹോത്സവ്2014' ഒക്ടോബറില്‍

പ്രവാസ ജീവിതത്തിന്റെ തിരക്കിലും,ഏകാന്തതയുടെ മുഷിപ്പിലും,പിരിമുറുക്കത്തിന്റെ നടുവിലും, സാന്ത്വനവും, സ്‌നേഹവും, പങ്കിടലും നല്കുന്ന സ്വര്‍ഗ്ഗീയ അനുഭൂതിയുടെ നേര്‍ അനുഭവമായ 'സ്‌നേഹവീട് ബ്രോംലി' നടത്തുന്ന വിവിധ സ്‌നേഹ  കൂട്ടങ്ങള്‍ ശ്രദ്ധേയമാവുന്നു. സ്‌നേഹ വീട് തുടങ്ങി ഒരു വര്‍ഷം ആവുന്നതിനു മുമ്പായി തന്നെ ഹൃദയങ്ങളുടെ താള ലയങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്ന കാപട്യമില്ലാത്ത സൌഹൃദ പാഥയില്‍ ഇവര്‍ ഒന്നിച്ചു  ചരിക്കുന്നത് ശ്രദ്ധേയമായിരിക്കുന്നു.

കഴിഞ്ഞ തിരുവോണം,ക്രിസ്തുമസ്,പുതുവര്‍ഷപ്പുലരി,വിഷു, ഈസ്റ്റര്‍ തുടങ്ങി എല്ലാ ആഘോഷങ്ങളിലും ഒത്തു കൂടുകയും സ്‌നേഹവും   ആനന്ദവും പരസ്പരം പങ്കിടുമ്പോള്‍ തന്നെ മറ്റാരുടെയെങ്കിലും  ജീവിതത്തില്‍ ഒരിത്തിരി കനിവ് നല്‍കാനും സ്‌നേഹ വീട് മുന്നില്‍ തന്നെ.  

ഏറ്റവും ഒടുവില്‍ നടത്തിയ 'ഫാദേഴ്‌സ് ഡേ' യും 'ഇഫ്ത്താര്‍ വിരുന്നും' അടക്കം സ്‌നേഹ വീടിന്റെ സെലിബറേഷന്‍സ് എല്ലാം തന്നെ ഗംഭീരമായിരുന്നു.

സിബിയുടെ ഭവനത്തില്‍ കൂടിയ  'ഫാദേഴ്‌സ് ഡേ' ആഘോഷം 'ആആഝ ഈവനിങ്ങോടെ' അവിസ്മരണീയമായി.ഫാ. സാജു പിണക്കാട്ട് (ഇമു.),ഫാ.സിറിയക്ക് (ഇമു.) എന്നിവരുടെ സാന്നിദ്ധ്യം ഫാദേഴ്‌സ് ഡേ ആഘോഷത്തിന് അനുഗ്രഹീതമായി.കഴിഞ്ഞ ആഴ്ച സിറിയക്ക് സൈമണിന്റെ ഭവനത്തില്‍ വെച്ച് നടന്ന റംസാന്‍ പുണ്യ മാസ അനുസ്മരണത്തിനായി നടത്തിയ 'ഇഫ്ത്താര്‍ വിരുന്നും' നവ്യാനുഭവമായി. അഫ്‌സല്‍,അസ്സീം എന്നിവരുടെ കുടുംബങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ വിരുന്നില്‍ ഫാ.സാജു പിണക്കാട്ട് (ഇമു.) സന്ദേശം നല്കി. 'റംസാന്‍  സ്‌നേഹത്തിന്റെയും, പങ്കിടലിന്റെയും,സാഹോദര്യത്തിന്റെയും,നന്ദിയുടെയും ദിവ്യ മാസമാണെന്ന്' സാജു അച്ചന്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ഒക്ടോബര്‍ 4 നു 'സ്‌നേഹോത്സവ്2014'തങ്ങളുടെ പ്രഥമ വാര്‍ഷിക പരിപാടിയായി ആഘോഷിക്കുവാനും തദവസരത്തില്‍ ഓണ സദ്യ വിളമ്പാനും തീരുമാനമായി. 'സ്‌നേഹോത്സവ്2014' ആഘോഷത്തിലേക്ക് ഏവരെയും സ്‌നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ബ്രോംലി സെന്റ്. ജോസഫ്‌സ് പാരീഷ് ഹാളിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌നേഹ വീട് കാമ്മ്യുണിക്കെഷന്‍ ടീമുമായി ബന്ധപ്പെടുക.ജോജി  07903710382 / ഷബീല്‍ 07402932807 , ബിന്ദു  07913596897  

 




കൂടുതല്‍വാര്‍ത്തകള്‍.