CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 56 Seconds Ago
Breaking Now

വെസ്റ്റണ്‍ സൂപ്പര്‍മെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ആഗസ്റ്റ് 30ന്

ഓണം എത്തികഴിഞ്ഞു.വെസ്റ്റണ്‍ സൂപ്പര്‍മെയര്‍ മലയാളി അസോസിയേഷനും ഇക്കുറി ഗംഭീര ഓണാഘോഷപരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. ക്വേസ്റ്റോക്ക് വില്ലേജ്  ഹാളിൽ ആഗസ്ത് 30ന് രാവിലെ 9.30 മുതല്‍ 5 മണിവരെയാണ് ആഘോഷങ്ങള്‍ . ജോണ്‍ പെന്‍ഡ്രോസ് എംപിയും  സോമര്‍സെറ്റ് ചെയര്‍മാന്‍ ഡേവ്ഡ് ഹിച്ചിന്‍സും ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഒപ്പം കാമെല്ല ഹെല്‍വേ,ബ്രിസ്റ്റോള്‍ കേരളൈറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ഷെല്‍ബി വര്‍ക്കിയും സെക്രട്ടറി ജിജി ലൂക്കോസ് എന്നിവരും പങ്കെടുക്കും.തുടര്‍ന്ന് ഗംഭീര സദ്യയും ഒരുക്കിയിട്ടുണ്ട് .

പ്രമോദ് - ദേവലാല്‍ ടീമിന്റെ ഗാനമേളയാണ് മറ്റൊരാകര്‍ഷണം. ശിങ്കാരിമേളമുള്‍പ്പെടെ ആസ്വാദ്യകരമായ നിരവധി പരിപാടികളാണ് ഓണാഘോഷത്തോടൊപ്പം ഒരുക്കിയിരിക്കുന്നത് .

ഏവരേയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.