CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 46 Seconds Ago
Breaking Now

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ഓഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകത്ത്

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 9ാമത് ആഗോളസമ്മേളനവും പ്രവാസി സംഗമവും ഓഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അവധിക്കാലം ആഘോഷിക്കുവാന്‍ ജന്മനാട്ടിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ക്കായി വിവിധ തരത്തിലുള്ള ആഘോഷ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 

 

nrk-fest, 51 നിര്‍ധന യുവതി-യുവാക്കളുടെ സമൂഹ വിവാഹം, കേരള ബിസിനസ്സ് അവാര്‍ഡ്, ഓണാഘോഷം, കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍, റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന 'ഷോ', ബോട്ട് റേയ്‌സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുടെ ഗാനമേള, കുമരകം ടൂര്‍ തുടങ്ങിയവ സമ്മേളനത്തിന് മോടി കൂട്ടും. 

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, അനുപ് ജേക്കബ്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-കലാരംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

 

അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, ന്യൂസിലന്റ്, ഗള്‍ഫ്, സിംഗപ്പൂര്‍ തുടങ്ങി 30ല്‍പരം രാജ്യങ്ങളില്‍ നിന്നായി 1500 ഓളം പേര്‍ സംഗമത്തില്‍ അണിചേരും. സംഗമത്തിന്റെ വിജയത്തിനായി രക്ഷാധികാരി- സോമന്‍ ബേബി (മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍- വിസി പ്രവീണ്‍ (മുന്‍ ഗ്ലോബല്‍ പ്രസിഡണ്ട്), ചെയര്‍മാന്‍മാര്‍- എഎസ് ജോസ് (ഗ്ലോബല്‍ പ്രസിഡന്റ്), പോളി മാത്യു (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), കണ്‍വീനര്‍- അഡ്വ. സിറിയക് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

 

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അംഗങ്ങളല്ലാത്ത പ്രവാസി മലയാളികള്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.globalconference.com

cyriacthomas.adv@gmail.com

ph.no- 00919448064430

 

 




കൂടുതല്‍വാര്‍ത്തകള്‍.