CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 53 Seconds Ago
Breaking Now

യുക്മാ സാംസ്‌കാരിക വേദി സംഗീത ആല്‍ബം പുറത്തിറക്കുന്നു

അനുവാചക ഹൃദയങ്ങളില്‍ ഒരു ഹിമകണമായി  പെയ്തിറങ്ങാന്‍ 'തുഷാരം' എത്തുന്നു. 'തുഷാരം'  എന്ന പേരില്‍ യുക്മാ സാംസ്‌കാരിക വേദി പുറത്തിറക്കുന്ന മ്യൂസിക് ആല്‍ബം യുക്മാ സാംസ്‌കാരിക വേദിയുടെ അഞ്ചാമത്തെ പ്രോജക്റ്റ് ആണ്.   യൂ.കെ മലയാളികളിലെ സംഗീതാഭിരുചിയുള്ള എഴുത്തുകാരുടെ  രചനകള്‍  ഉള്‍പ്പെടുത്തി ഒക്ടോബര്‍ ആദ്യത്തോടെ പുറത്തിറക്കാന്‍ ആലോചിക്കുന്ന ഈ മ്യൂസിക് ആല്ബത്തിലേക്ക് ഗാനങ്ങള്‍ എഴുതി അയക്കുവാന്‍ താല്പ്പര്യമുള്ളവരില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ പ്രശസ്ത സംഗീത സംവിധായകരുടെ സംവിധാനത്തില്‍ യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിലെ ഗായകരും കൂടാതെ മലയാളത്തിലെ പ്രമുഖ ഗായകരും ആയിരിക്കും പാടുന്നത്. മതപരമായ(ഭക്തി ഗാനങ്ങള്‍) രചനകള്‍ ഒഴിച്ച് മറ്റേതു വിഭാഗത്തിലും ഉള്ള രചനകളും അയക്കാവുന്നതാണ്. സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ശ്രീ. കനെഷ്യസ് അത്തിപ്പോഴിയുടെയും ജോയിന്റ് കണ്‍വീനര്‍ ശ്രീ. ഹരീഷ് പാലയുടെയും, ശ്രീ. സന്തോഷ് മാത്യുവിന്റെയും നേതൃത്വത്തില്‍  ഒരു മികച്ച ടീം തന്നെയായിരിക്കും ഈ ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. യൂ.കെയില്‍   നിരവധി പ്രതിഭാധനരായ  മലയാളികളുണ്ട്  . അവരുടെ പ്രതിഭയെ കണ്ടെത്തുകയും, വളര്‍ത്തുകയും, അംഗീകരിക്കുകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെ വിവിധ മേഘലകളില്‍ വ്യത്യസ്തമായ പ്രൊജക്ടൂകലാണ് സാംസ്‌കാരിക വേദി നടപ്പിലാക്കി വരുന്നത് . ഓരോ സംരംഭങ്ങളിലും വളരെ ആത്മാര്ഥമായ സഹകരണവും പിന്തുണയും എല്ലാവരില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടുണ്ട്.  തുടര്‍ന്നും ഈ ആത്മാര്‍ഥതയും  സകരണവും എല്ലാവരില്‍ നിന്നും ഉണ്ടാകുമെന്ന  വിശ്വാസം മാത്രമാണ് ഈ പ്രോജക്ടിന്റെയും പ്രേരണ. അതുകൊണ്ട് തന്നെ ഈ പ്രൊജക്ട് നമ്മുടെ, യൂ.കെ മലയാളികളുടെ സ്വന്തം ആല്‍ബമായി കരുതി  ഈ ആല്‍ബത്തിലെക്ക് പാട്ട് എഴുതി അയക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ uukmastarsinger@gmail.com എന്ന മെയിലിലേക്ക്  ആഗസ്റ്റ് 15ന് മുന്‍പായി കിട്ടത്തക്കവിധം നിങ്ങളുടെ രചനകള്‍ അയക്കുക.




കൂടുതല്‍വാര്‍ത്തകള്‍.