CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 29 Minutes 41 Seconds Ago
Breaking Now

രാജ്‌മോന്‍ നാരായണനും കുടുംബത്തിനും കെ സിഎ റെഡിച്ച്‌ യാത്രയയപ്പ് നല്‍കി

ഓസ്‌ട്രേലിയയ്ക്ക് ഉടനെ കുടിയേറുന്ന രാജ്‌മോന്‍ നാരായണനും കുടുംബത്തിനും കെ സിഎ reddich ആശംസകള്‍ നേര്‍ന്നു കെസിഎയുടെ സജീവ പ്രവര്‍ത്തകനും മുന്‍ ജോയ്ന്റ് സെക്രട്ടറിയുമായ രാജ്‌മോന്‍ അറിയപ്പെടുന്ന സംഘാടകനുമാണ് .

തുടക്കകാലം മുതല്‍ക്കേ KCA Redditch ന്റേയും യുക്മയുടേയും കലാ കായിക പ്രവര്‍ത്തനങ്ങളില്‍ സജീവ തല്‍പരരായ ഈ കുടുംബത്തിന് പ്രസിഡന്റ് ടോമി അഗസ്റ്റിന്‍,സെക്രട്ടറി എല്‍ജോ മുന്‍ പ്രസിഡന്റുമാരായ മാത്യു വര്‍ഗീസ്,പൗലോസ് ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.അന്‍ജു രാജ്‌മോന്‍ അറിയപ്പെടുന്ന നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ്.തുടക്കകാലം മുതല്‍ക്കേ കെസിഎയിലെ കുട്ടികളേയും മുതിര്‍ന്നവരേയും ഡാന്‍സ് പരിശീലിപ്പിക്കുവാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും എന്നും മുന്നിട്ടിറങ്ങിയിരുന്ന അഞ്ചു രാജ്‌മോന് ഓരോ കെ സി എ അംഗങ്ങളും നന്ദി രേഖപ്പെടുത്തി.ഇവരുടെ കുട്ടികളായ ശ്രേയ രാജും തേജസ് രാജും യുക്മയുടേയും കെസിഎയുടേയും കലാ കായിക മത്സരങ്ങളിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് .എല്ലാ കാലത്തും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ കുടുംബത്തിന് കെസിഎ റെഡിച്ചിന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.