CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 45 Seconds Ago
Breaking Now

കേംബ്രിഡ്ജില്‍ അറയ്ക്കല്‍ പിതാവിനും വീ.സീ.സെബാസ്റ്റ്യനും സീറോ മലബാര്‍ സഭയുടെ ഉജ്ജ്വല സ്വീകരണം

ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ സെന്ററും, സാംസ്‌കാരിക നഗരിയുമായ കേംബ്രിഡ്ജില്‍ ഇആഇക അത്മായ കമ്മീഷന്‍ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷനും ആയ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനും,സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറിയും,ലയിറ്റി വോയിസ് എഡിറ്ററും ആയ ഷെവലിയാര്‍ അഡ്വ.വീ.സീ.സെബാസ്റ്റ്യനും ഉജ്ജ്വല സ്വീകരണം നല്കി.   

യു കെ സന്ദര്‍ശനത്തിന്റെ ഭാഗമായി കേംബ്രിഡ്ജില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവ് വിശുദ്ധ ബലി അര്‍പ്പിക്കുകയും,അത്മായ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  

കേംബ്രിഡ്ജിലെ ഇടവക വികാരിയും,മലയാളി വിശ്വാസി സമൂഹത്തിന്റെ ഉന്നമനത്തിനു സദാ നിലകൊള്ളുകയും പ്രോത്സാഹനം  നല്കുകയും ചെയ്യുന്ന റവ.ഫാ.മോണ്‍സിഞ്ഞോര്‍ യുജീന്‍ ഹര്‍ക്‌നെസ്സിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അഭിവന്ദ്യ അറയ്ക്കല്‍ പിതാവ് കേംബ്രിഡ്ജില്‍ എത്തിയത്. 

 

മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ സഭാ മക്കള്‍ക്കായി മുഖ്യ കാര്‍മ്മികനായി ആഘോഷമായ സമൂഹ ബലി അര്‍പ്പിക്കുകയുണ്ടായി. മോണ്‍സിഞ്ഞോര്‍ യുജീന്‍ ഹര്‍ക്‌നെസ്സ് , ചാപ്ലിന്‍ മാത്യു അച്ചന്‍ എന്നിവര് സഹ കാര്‍മ്മികരായിരുന്നു. പാരീഷ് കമ്മ്യുനിട്ടി അംഗമായ  ഡെല്ലാ ഷിബിയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും തദവസരത്തില്‍ ആഘോഷിച്ചു.

ആഘോഷമായ ദിവ്യ ബലിക്കു ശേഷം പാരീഷ് സമൂഹം സെന്റ് ഫിലിഫ് ഹോവാര്‍ഡ് ദേവാലയ ഹാളില്‍ നല്‍കിയ സ്വീകരണ യോഗം ഉജ്ജ്വലമായി. മോണ്‍സിഞ്ഞോര്‍ യുജീന്‍ ഹര്‍ക്‌നെസ്സ് അദ്ധ്യക്ഷം വഹിച്ച പൊതു യോഗത്തില്‍ ചാപ്ലിന്‍ ഫാ.മാത്യു ജോര്‍ജ്ജ് ഏവര്ക്കും ഹാര്‍ദ്ധവമായ സ്വാഗതം ആശംശിച്ചു. കേംബ്രിഡ്ജ് സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനു വേണ്ടി  റോബിന്‍ കുര്യാക്കോസ്, ജോണി ജോസഫ് എന്നിവര്‍ ആശംശകള്‍ നേര്‍ന്നു  സംസാരിച്ചു. തുടര്‍ന്ന് അറയ്ക്കല്‍ പിതാവും, ഷെവ.വീ.സീ.സെബാസ്റ്റ്യനും മറുപടി പ്രസംഗങ്ങള്‍ നടത്തി. 

 

പ്രവാസ മണ്ണിലും വിശ്വാസത്തിനും,പാരമ്പര്യത്തിനും, പൈതൃകത്തിനും  പ്രതിഞ്ഞ്ജാബദ്ധത പുലര്‍ത്തുന്ന ഇവിടുത്തെ സീറോ മലബാര്‍ സമൂഹം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പ്രശംശിച്ച പിതാവ്‌ദൈവം നിയോഗിച്ചയച്ച കുടിയേറ്റത്തില്‍ പ്രേഷിതദൗത്യ വാഹകരായി ജീവിതം മാതൃകാപരമായി നയിക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

 

അത്മായ സമൂഹത്തിന്റെ സഭാ സ്‌നേഹവും, ഉത്തരവാദിത്വ ബോധവും,കൂട്ടായ്മ്മകളുടെ അനിവാര്യതയെ മനസ്സിലാക്കുവാനും അതിലൂടെ കുടുംബങ്ങളുടെയും പ്രത്യേകിച്ച് നവ തലമുറയുടെ  സദ് ഭാവി രൂപം കൊള്ളുവാനും ദിശാ ബോധം ഉള്ള ഇവിടുത്തെ സമൂഹത്തെ അത്മായ കമ്മീഷന്‍ സെക്രട്ടറിയെന്ന നിലയില്‍ ആദരവോടെയാണ് കാണുന്നതെന്ന് ഷെവ.സെബാസ്റ്റ്യന്‍ തന്റെ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു.തങ്ങള്‍ക്കു നല്‍കിയ ആദരവിനും,സ്‌നേഹത്തിനും സ്വീകരണത്തിനും ഇരുവരും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

 

ഷിബു  കുര്യന്‍,ജിമ്മിച്ചന്‍,സാല്‍മിനി വാഴപ്പള്ളി,അഡ്വ.ജോസഫ് ചാക്കോ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

 

അഭിവന്ദ്യ പിതാവിന്റെ വിശുദ്ധ കുര്‍ബ്ബാനയിലും സ്വീകരണത്തിലും കേംബ്രിഡ്ജു  കാരുടെ ഊര്‍ജ്ജസ്വലമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഏവരും ആസ്വദിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.