CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 8 Minutes 43 Seconds Ago
Breaking Now

കവന്റ്രി ബ്ലൂസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ; സെന്റ് ജോര്‍ജ് മാഞ്ചസ്റ്റര്‍ വിജയിച്ചു

ഞായറാഴ്ച  നടന്ന  Covetnry   Blues  ക്രിക്കറ്റ്  ടൂര്‍ണമെന്റിന്റെ ഫൈനലില്‍ St George Manchester ആതിഥേയരായ  Covetnry Blues നെ  പരാജയപ്പെടുത്തി തുടര്‍ച്ചയായി  രണ്ടാമത്തെ ചാമ്പ്യന്‍മാരായി. ടൂര്‍ണമെന്റില്‍ യുകെയുടെ നാനാ  ഭാഗങ്ങളില്‍ നിന്നുമായി എത്തിയ ടീമുകള്‍    ട്രോഫിക്ക്  വേണ്ടി ശക്തമായി  പോരാടി.

 

ക്‌നോക് ഔട്ട്  അടിസ്ഥാനത്തില്‍  നടത്തിയ  മത്സരങ്ങളില്‍  St George, Covetnry Blues, Phoenix Northampton, Woking cricket club എന്നീ  ടീമുകള്‍  സെമി ഫൈനലില്‍  ഇടം  നേടി. സെമി ഫൈനലില്‍   Covetnry Blues, Phoenix Northampton നെ  നേരിയ  റണ്‍സ്  വ്യതാസത്തില്‍  പരാജയ പെടുത്തിയപ്പോള്‍ , St George iàcmb  Woking cricket club നെ  പരാജയപ്പെടുത്തി ഫൈനലില്‍  കളിക്കാന്‍  അര്‍ഹത നേടി.Cardiff Cameos, GLOUCESTER CC, Leicester tSrikers CC, Warwick cobra എന്നീ  ടീമുകളാണ്  ടൂര്‍ണമെന്റില്‍  പങ്കെടുത്ത  മറ്റു  ടീമുകള്‍.

St George Manchester ന്റെ  ക്യാപ്റ്റന്‍  ഗ്ലാഡ്വിനു  വിന്നര്‍സ്  ട്രോഫിയും  ക്യാഷ്  െ്രെപസ് ഉം  പ്രധാന  സ്‌പോന്‍സര്‍  Allied Financial Service നു  വേണ്ടി  മാനേജിംഗ്  ഡയറക്ടര്‍ Bijo Tom  സമ്മാനിച്ചു, Covetnry Blues  ന്റെ ക്യാപ്റ്റന്‍  ഫെലിക്‌സിനു  റണ്ണര്‍  അപ്  ട്രോഫിയും  ക്യാഷ്  പ്രൈസും രണ്ടാമത്തെ സ്‌പോന്‍സര്‍  Boleyn Cinema ക്ക്   വേണ്ടി  സംഘാടകനായ  രാഹുല്‍ സുധാകരന്‍ വിതരണം  ചെയ്തു. ടൂര്‍ണമെന്റിലെ  മികച്ച  ബൗളര്‍  ആയി  Covetnry  Blues ടീം ലെ വഹാബിനെയും, മികച്ച  ബാറ്‌സ്മാനായി  St George ന്റെ അക്മലിനെയും  തിരഞ്ഞെടുത്തു. വിന്നേര്‍സ്, റണ്ണെര്‍സ്  അപ്  ടീം  അംഗങ്ങള്‍ക്ക്  മെഡലുകളും സമ്മാനിച്ചു.ടൂര്‍ണമെന്റിലെ  മറ്റു  സ്‌പൊന്‍സേര്‍സ്  Ortho George Ltd, Injury claim solutions എന്നിവരായിരുന്നു.

 

സമ്മാന  ദാന  വേളയില്‍  ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ  ടീമുകള്‍ക്കും Covetnry Blues ന്റെ ക്യാപ്റ്റന്‍ ഫെലിക്‌സ് സ്വാഗതവും  ,ടൂര്‍ണ്ണമെന്റിന്റെ    വിജയത്തിനായി  പ്രയത്‌നിച്ച എല്ലാവര്ക്കും നന്ദിയും  പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.