CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 2 Seconds Ago
Breaking Now

ക്ലിഫ്ടണ്‍ രൂപതാ വൈദീകന്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍

 

ക്ലിഫ്ടണ്‍ രൂപതാ വൈദീകനും കരിസ്മാറ്റിക് വചന പ്രഘോഷകനുമായ ഫാ സര്‍ണബാസ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ദിവ്യബലിയില്‍ കാര്‍മികത്വം വഹിച്ച് വചനം പ്രഘോഷിക്കും.കത്തോലിക്കാ സഭയിലെ ഏറ്റവും പരമ പ്രധാനമായതും ശക്തമായതുമായ മധ്യസ്ഥ പ്രാര്‍ത്ഥനയായ സ്വര്‍ഗ്ഗീയ പിതാവിനോട് ചേര്‍ന്നുള്ള വിരുന്നായ ദിവ്യബലി ''യൂണിവേഴ്‌സല്‍'' ആരാധനക്മമായ ലാറ്റിന്‍ രീതിയിലായിരിക്കും അര്‍പ്പിക്കുക.കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വചന പ്രഘോഷണങ്ങള്‍ പ്രത്യേകമായി നടത്തപ്പെടും.

തിരുസഭാമാതാവ് പരിശുദ്ധ കന്യാമറിയത്തോടും തിരുസഭാ കുടുംബ കാവല്‍ക്കാരന്‍ മാര്‍ ഔസേപ്പിനോടും ചേര്‍ന്ന് നടത്തപ്പെടുന്ന മധ്യസ്ഥപ്രാര്‍ത്ഥനകളും യേശുവിന്റെ തിരു രക്ത കോട്ടയുടെ സംരക്ഷണത്തിലും സ്വര്‍ഗ്ഗീയ മാലാഖമാരുടെ കാവലിലും നടത്തപ്പെടുന്ന വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ സോജി ഓലിക്കലും ഫാ ഡൊമിനിക് സമ്മനാലും നേതൃത്വം നല്‍കും.കണ്‍വെന്‍ഷന് മുന്നോടിയായുള്ള കൂട്ടായ്മയിലുള്ള ഉപവാസം ഇന്നലെ ആരംഭിച്ചു.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ മേല്‍വിലാസം 

BETHEL CONVENTION CENTRE

B 70 7JW




കൂടുതല്‍വാര്‍ത്തകള്‍.