CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 18 Seconds Ago
Breaking Now

നോര്‍വിച്ച് കാത്തലിക്ക് കമ്മ്യുണിറ്റിയുടെ ഫാമിലി പിക്‌നിക് 23 ന്

നോര്‍വിച്ച് കാത്തലിക്ക് കമ്മ്യുണിറ്റിയുടെ 'ഫാമിലി പിക്‌നിക്' ആഗസ്റ്റ് 23 നു ശനിയാഴ്ച നടത്തപ്പെടും.ഏറെ പ്രശസ്തമായ നോര്‍ഫോക്കിലെ  'സന്ദ്രിങ്ങാമിലേക്കാണ്' ഏക ദിന പിക്‌നിക് സംഘടിപ്പിക്കുന്നത്. നോര്‍ഫോക്കിലെ സന്ദ്രിങ്ങാം ഹൗസ്, സന്ദ്രിങ്ങാം മ്യുസിയം,ഗാര്‍ഡന്‍സ് അടക്കം വലിയ ഒരു വിനോദവിജ്ഞാന പരിപാടിയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

 

ആഗസ്റ്റ് 23 നു ശനിയാഴ്ച രാവിലെ 8:00 മണിക്ക് പുറപ്പെടുന്ന ഡബിള്‍ ഡെക്കര്‍ കോച്ച് വൈകുന്നേരം 7:30 നു തിരിച്ചെത്തും.ഏറ്റവും സുന്ദരമായ സന്ദ്രിങ്ങാം ചര്‍ച്ചും പിക്‌നിക്കില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.പിക്‌നിക്കില്‍ ഉള്‍പ്പെടുത്തിയ മ്യുസിയത്തില്‍രാജകീയ വാഹനങ്ങളുടെ  വന്‍ ശേഖരം പരിപാടിക്ക് ആകര്ഷകത വിതറും.ഏറെ വിസ്ത്രുതമായ കൃഷിയിടവും, പൂന്തോട്ടവും, പഴ നീര്‍ച്ചാര്‍ നിര്‍മ്മാണ കേന്ദ്രവും പിക്‌നിക്കിനു കൊഴുപ്പേകും. 

 

ഈസ്റ്റ് ആങ്ങ്‌ലിയായിലെ പ്രമുഖ സീറോ മലബാര്‍ കൂട്ടായ്മ്മയായ നോര്‍വിച്ച് കമ്മ്യുനിട്ടി നടത്തുന്ന വിഷ്വാസദിഷ്ദിതമായ ആത്മീയചാരിറ്റിസാമൂഹ്യസാംസ്‌കാരികവിനോദവിജ്ഞാന പരിപാടികള്‍ തങ്ങളുടെ സമൂഹത്തിനു കരുത്തും,ഒരുമയും, ആഹ്ലാദവും പ്രദാനം ചെയ്യുന്നുവെന്നു സംഘാടകര്‍ അഭിപ്രായപ്പെട്ടു.

 

ഏക ദിന പിക്‌നിക്കിന്റെ കൂടുതല്‍ വിവരങ്ങള്ക്ക്

ടോം സാബു ജോസഫ്07985703447, ആന്റണി തോമസ് 07956015797

ടെല്‍മ ജോസ് 07875374225, ജെയ്‌സണ്‍ ജോര്‍ജ്ജ് 07776141528 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.   

 




കൂടുതല്‍വാര്‍ത്തകള്‍.