CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 17 Minutes 36 Seconds Ago
Breaking Now

ആത്മീയാഗ്നി ജ്വലിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മറ്റന്നാള്‍

ആത്മീയാഗ്നി ജ്വലിക്കുന്ന പാവാനാത്മ ശക്തിയാല്‍ മാനവ ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുന്ന പ്രകടമായ അദ്ഭുതങ്ങളും അടയാളങ്ങളും സാധ്യമാകുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ ബഥേല്‍ സെന്ററില്‍ നടക്കും

ഫാ സോജി ഓലിക്കലും (സെഹിയോന്‍ യുകെ ),ഫാ ഡൊമിനിക് വള്ളവനാലും (മരിയന്‍ ധ്യാനകേന്ദ്രം കാഞ്ഞിരപ്പള്ളി)യും പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ലീഷിലും വചനം പ്രഘോഷിക്കും.

ശനിയാഴ്ച രാവിലെ 6.45ന് ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീമംഗങ്ങള്‍ കണ്‍വെന്‍ഷന്‍ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ആരംഭിക്കും.തുടര്‍ന്ന് കണ്‍വെന്‍ഷന്‍ വേദികളെല്ലാം വെഞ്ചിരിച്ച് ആശിര്‍വദിക്കും.

തിരുസഭാ മാതാവ് പരിശുദ്ധ കന്യകാ മറിയത്തോടു ചേര്‍ന്ന് ജപമാലയര്‍പ്പണത്തിന് ശേഷം തിരു രക്ത സംരക്ഷണ കോട്ടയില്‍ മുഖ്യ ദൂതന്മാരായ വിശുദ്ധ ഗബ്രിയേലിന്റെയും വിശുദ്ധ റപ്പായേലിന്റേയും വിശുദ്ധ മിഖായേലിന്റെയും മധ്യസ്ഥതയില്‍ സകല വശുദ്ധരോടും കൂടി വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ സോജി ഓലിക്കലും ഫാ ഡൊമിനിക് വള്ളവനാലും നയിക്കും.

യൂണിവേഴ്‌സല്‍ ആരാധന ക്രമമായ ലത്തീന്‍ ആരാധന ക്രമത്തിലുള്ള ദിവ്യബലിയ്ക്ക് ക്ലിഫ്ടണ്‍ രൂപതാ വൈദീകനും വചന പ്രഘോഷകനുമായ ഫാ ബര്‍ണാബാസ് കാര്‍മികത്വം വഹിക്കും

വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളേയും യുവജനങ്ങളേയും അനുബന്ധ ഹാളിലേക്ക് മിരിയാം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഹ്ലാദ കീര്‍ത്തനങ്ങള്‍ ആലപിച്ച് ആനയിക്കും.

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിച്ചതു വഴിയായി ലഭിച്ച ദൈവാനുഗ്രഹങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.സാക്ഷ്യ ശുശ്രൂഷകള്‍ക്കായി വരുന്നവര്‍ എഴുതി തയ്യാറാക്കി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കേണ്ടതാണ് .

സ്‌നേഹത്തിന്റെ പ്രകാശ കിരണങ്ങള്‍ തൂകുന്ന മലയാളത്തിലുള്ള വചന പ്രഘോഷണം ഫാ സോജി ഓലിക്കല്‍ പ്രധാന ഹാളില്‍ നടത്തുമ്പോള്‍ അനുബന്ധ ഹാളില്‍ ഇംഗ്ലീഷിലുള്ള വചന പ്രഘോഷണങ്ങളും തുടര്‍ന്ന് മലയാളത്തില്‍ പ്രധാന ഹാളിലും ഫാ ഡൊമിനിക് വളുവനാലും വചന പ്രഘോഷണം നയിക്കും.

ദൈവീക കാരുണ്യം അനുഗ്രഹമായി ലഭ്യമാകുന്ന ദിവ്യകാരുണ്യാരാധാനയും പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയും വിശ്വാസികള്‍ക്ക് നവ്യാനുഭവമാകും.

ഉപവാസവും പ്രാര്‍ത്ഥനയുമില്ലാതെ പൈശാചിക ശക്തികള്‍ ഒഴിഞ്ഞുപോവുകയില്ലെന്ന വചനത്തിന്റെ അടിസ്ഥാനത്തില്‍ സെഹിയോന്‍ ടിമംഗങ്ങള്‍ ഉപവാസത്തിലും കഠിനമായ പ്രാര്‍ത്ഥനയിലുമാണ് .തിന്മയുടേയും അന്ധകാരത്തിന്റേയും ശക്തികളെ ഉന്മൂലനം ചെയ്ത് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്ന വ്യക്തികളിലേക്ക് സ്‌നേഹ സൗഖ്യത്തിന്റേയും ആത്മീയ ഭൗതീക അഭിവൃദ്ധിയുടേയും അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടും.

കണ്‍വെന്‍ഷന്‍ വേദി വിലാസം

BETHEL CONVENSION CENTRE

BIRMINGHAM

B70 7JW

 




കൂടുതല്‍വാര്‍ത്തകള്‍.