CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 40 Seconds Ago
Breaking Now

എസ്എന്‍ഡിപി സൗത്താംപ്ടണ്‍ കുടുംബയൂണിറ്റ് ഉദ്ഘാടനം വര്‍ണാഭമായി

ശ്രീനാരായണീയ സന്ദേശം യുകെയില്‍ ഉള്ള എല്ലാ ഗുരുഭക്തരിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപിയുടെ യുകെ ശാഖായോഗം 6170ന്റെ അഞ്ചാമത് കുടുംബയൂണിറ്റ് സൗത്താംപ്റ്റണില്‍ ഉദ്ഘാടനം ചെയ്തു.കുമാരനാശാന്‍ കുടുംബ യൂണിറ്റിന്റെ രൂപീകരണത്തോടെ വളരെകാലത്തെ ഒരു സ്വപ്‌നസാക്ഷാത്കാരമാണ് സഫലമായത് .

പൂളില്‍ വച്ച് നടന്ന സമ്മേളനം സെക്രട്ടറി വിഷ്ണു നടേശന്‍ ഉദാഘാടനം ചെയ്തു.സൗമ്യ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.ശാഖാ മാനേജിങ്ങ് കമ്മറ്റി അംഗം കുമാര്‍ സുരേന്ദ്രന്‍ ആശംസ പ്രസംഗവും നടത്തി.കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ ഉദ്ഘാടനം യുകെ യോഗം പ്രസിഡന്റ് സുജിത് ഉദയന്‍ നിര്‍വ്വഹിച്ചു.

ദൈവദശകവുമായി ബന്ധപ്പെട്ട് സുധാകരന്‍ പാല നടത്തിയ പ്രഭാഷണം ശ്രീനാരായണീയരില്‍ വലിശ ആവേശം ഉളവാക്കി.കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ കണ്‍വീനറായി ഹേമ സുരേഷും ജോയ്ന്റ് കണ്‍വീനറായി രാകേഷ് കുമാറും ഔദ്യോഗികമായി ചാര്‍ജ്ജെടുത്തു.

ഇംഗ്ലണ്ടിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടുംബയൂണിറ്റുകള്‍ സ്ഥാപിച്ച് എസ്ന്‍ഡിപി യൂകെ യോഗം 6170ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ സമ്മേളനത്തില്‍ തീരുമാനിച്ചു.ദൈവദശകം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എസ്എന്‍ഡിപി യോഗത്തിന്റേയും ശ്രീനാരായണീയ ഗുരുവിന്റേയും പ്രാധാന്യം എല്ലാ ശ്രീനാരായണീയരിലും എത്തിക്കുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞ എടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.