CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 18 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ ആറാമതു കുടുംബ സംഗമത്തിനുള്ള റജിസ്‌ട്രേഷന്‍ നോര്‍ത്താംപ്ടണില്‍ ആരംഭിച്ചു

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്  സഭയുടെ യു.കെ. റിജീയണിന്റെ   ആറാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ നോര്‍ത്താംപ്ടണ്‍, സെന്റ് മേരീസ്  യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു.

 

ശനിയാഴ്ച രാവിലെ  റവ. ഫാ. എബിന്‍ മര്‍ക്കോസിന്റെ കാര്‍മ്മികത്ത്വത്തില്‍ വി. കുര്‍ബ്ബാനക്കു  ശേഷം നടന്ന ചടങ്ങില്‍  ഇടവകയിലെ സീനിയര്‍ മെമ്പര്‍ ശ്രി. വര്‍ഗീസ് ഇട്ടിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് നോര്‍ത്താംപ്ടണ്‍ ഇടവകയില്‍ ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഇടവകയുടെ കൗണ്‍സില്‍ മെമ്പര്‍ ശ്രി. ഫെന്നി എബ്രഹാം, സെക്രട്ടറി ശ്രി. സജി വര്‍ഗീസ്, ട്രഷറാര്‍ ശ്രി ജിന്‍സ് ചെറിയാനും സന്നിഹിതരായിരുന്നു.

 

ലിവര്‍പൂള്‍ സെന്റ് മെരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ വച്ച് (ക്‌നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോങ്ങ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്‌സ് നഗറില്‍ വച്ച് ( Knowsley Leisure & Culture Park, Longview Drive,

Huyton L36 6EG ) നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

 

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ്സ് ബാവാ യുടെയും,കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയുംആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ

മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ.പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വിനറുമായുള്ള വിവിധ കമ്മറ്റികള്‍ ഈ സംഗമത്തിന്റെസുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളുംഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളംഅവിസ്മരനീയമായ ഒന്നായിരിക്കും.

 

ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി. സഭയിലെ എല്ലാ ദൈവമക്കളും ഇതില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ യു.കെ. റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.