CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 21 Seconds Ago
Breaking Now

യുക്മ ഫെസ്റ്റ് ഇക്കുറി വോക്കിംഗില്‍

യുക്മ യുടെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഈ വര്‍ഷം സൗത്ത് ഈസ്റ്റ് റീജിയണിലെ വോക്കിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടത്തുന്നതിന് തീരുമാനിച്ചതായി യുക്മ ഫെസ്റ്റ് 2014 കോര്‍ഡിനേഷന്‍ കമ്മിറ്റി  ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ അറിയിച്ചു. വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്‌കൂള്‍ ആണ് ഇത്തവണത്തെ യുക്മ ഫെസ്ടിനുള്ള വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 27 രാവിലെ പത്തു മണി മുതല്‍ ആരംഭിക്കുന്ന യുക്മ ഫെസ്റ്റില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ സാംസ്‌കാരിക സമ്മേളനവും യുക്മ യുടെ ഈ വര്‍ഷത്തെ മികച്ച അസോസിയേഷനുകള്‍ക്കും പ്രതിഭകള്‍ക്കും ഉള്ള അവാര്‍ഡ് ദാനവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന യുക്മ റീജിയണല്‍ കലാമേളകള്‍ക്കും നവംബര്‍ 8ന് മിഡ് ലാന്‍ഡ്‌സില്‍ വച്ചു നടക്കുന്ന യുക്മ നാഷണല്‍ കലാമേളക്കും ഉള്ള ഒരു പരിശീലനക്കളരി കൂടിയാകും പല കലാകാരന്മാര്‍ക്കും യുക്മ ഫെസ്റ്റ് 2014.യുക്മ ഫെസ്റ്റ് 2014ല്‍ പങ്കെടുക്കുന്നതിനായി യു കെ യിലെ മുഴുവന്‍ മലയാളികളെയും യുക്മ അഭ്യുദയകാംക്ഷികളെയും തദവസരത്തിലേക്ക് ക്ഷണിക്കുന്നതായി യുക്മ നാഷണല്‍ പ്രസിഡന്റും യുക്മ ഫെസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ  വിജി കെ പി അറിയിച്ചു. കുടുംബത്തോടൊപ്പം ഒരു ദിവസം ഉല്ലസിക്കാന്‍ വേണ്ട എല്ലാം തികഞ്ഞതായിരിക്കും യുക്മ ഫെസ്റ്റ്. 

രുചികരമായ ഭക്ഷണവും, ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്. കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ ദിനം ഒരു ആഘോഷ വേളയാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഉണ്ടാകും. കുട്ടികള്‍ക്കായി ഫെയിസ് പെയിന്റിംഗ്, മാജിക് ഷോ, ബൌണ്‍സി കാസില്‍ എന്നിവ ഒരുക്കുന്നതിനാണ് സംഘാടകര്‍ തയ്യാറെടുക്കുന്നത്. 

 

ചിട്ടയായി ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയ കലാസാംസ്‌കാരിക പരിപാടികളുടെ ഒരു ശ്രേണി തന്നെ യുണ്ട് ഈ വര്‍ഷത്തെ യുക്മ ഫെസ്റ്റില്‍ എടുത്തു പറയാന്‍. രീജിയനല്‍/ന്നാഷണല്‍ കലാമേളകളും, കായിക മത്സരങ്ങളും, റീജിയണല്‍ / നാഷണല്‍ തലങ്ങളില്‍ യുക്മ ചലഞ്ചേഴ്‌സ് കപ്പിനായി നടത്തിയ ബാറ്റ്മിന്ടന്‍ മത്സരങ്ങളും, മികച്ച നാട്യരത്‌നങ്ങളെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഒരുക്കിയ സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാമും, യുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളും, പദ്മശ്രീ കെ എസ് ചിത്ര വിധിനിര്‍ണ്ണയം നടത്തിയ യുക്മ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമും, യു കെ യിലെ മലയാളികള്‍ക്കായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹകരണത്തോടെ യുക്മ ഒരുക്കിയ ചിത്രഗീതം പ്രോഗ്രാമും, യുക്മ സാംസ്‌കാരിക വേദി അണിയിച്ചൊരുക്കുന്ന തുഷാരം ഇമാഗസിനും, ചിത്ര രചനാ മത്സരവും, സംഗീത ആല്‍ബവും, യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നേഴ്‌സസ് സര്‍വേ യും, യുക്മ ചാരിറ്റി ഫൗണ്‍ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ ചാരിറ്റിയുമായി ചേര്‍ന്ന് നടത്തിയ അവയര്‍നെസ് ക്യാമ്പുകളും,സാമ്പിള്‍ ശേഖരണവും, അടക്കം നിരവധി കലാകായികസാംസ്‌കാരിക പരിപാടികളാണ് യുക്മയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നടന്നത്. ഈ പരിപാടികള്‍ സംഘടിപ്പിക്കുക വഴി പുതിയ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് യുക്മക്ക് കഴിഞ്ഞു. അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വിവിധങ്ങളായ ഈ പ്രതിഭകളെ ഒരേ വേദിയില്‍ അണിനിരത്തുന്നതിനും ഉള്ള അവസരമാണ് യുക്മ ഫെസ്റ്റ്. കൂടാതെ യുക്മയുടെ പ്രഖ്യാപിത പരിപാടികളില്‍ നിര്‍ലോഭം പങ്കെടുത്ത അസോസിയേഷനുകളെയും, സ്‌പോണ്‌സര്‍മാരെയും ആദരിക്കുന്നതിനും ഉള്ള വേദി കൂടിയാണ് യുക്മ ഫെസ്റ്റ്. ബൃഹത്തായ ഈ പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യുക്മ നാഷണല്‍ / റീജിയണല്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ കമ്മിറ്റിയുടെ പൂര്‍ണ്ണ  വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുന്നതാണെന്നും യുക്മ ഒറ്റക്കെട്ടായി യുക്മ ഫെസ്റ്റിന്റെ നടത്തിപ്പിനായി അണി ചേരണമെന്നും യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ ഫ്രാന്‍സിസ് മാത്യു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.