CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 24 Seconds Ago
Breaking Now

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കുവൈറ്റിലെ 3ാമത്തെ ഷോറൂം മെഹബുള്ളയില്‍ ഉദ്ഘാടനം ചെയ്തു

സ്വര്‍ണ്ണാഭരണരംഗത്ത് 152 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കുവൈറ്റിലെ 3-ാമത്തെ ഷോറൂം മെഹബുള്ളയില്‍ പ്രശസ്ത സിനിമാതാരം കരിഷ്മ കപൂര്‍ ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ഡിവിഷന്‍ ഡോ. കെ.ടി. റബിയുള്ള (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്) ഉദ്ഘാടനം ചെയ്തു. 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളുടേയും ലോകോത്തര നിലവാരമുള്ള ഡയമണ്ട്ആഭരണങ്ങളുടേയും അതിവിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.ഉപഭോക്താക്കള്‍ക്കായ് നിരവധി ഓഫറുകളും ഉദ്ഘാടനത്തിന്റെ ഭാഗമായ് ലഭ്യമാക്കിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. കൂടാതെ സൗജന്യമായ് എല്ലാ രാജ്യത്തേക്കും ഏത് എക്‌സ്‌ചേഞ്ചിലൂടെയും എല്ലാ മാസവും മണി ട്രാന്‍സ്ഫറിനുള്ള സൗകര്യവുമുണ്ട്. അതായത് സ്വരാജ്യത്തേക്ക് മണി എക്‌സ്‌ചേഞ്ചിലൂടെ പണമയച്ച രശീതിയുമായ് ചെമ്മണൂര്‍ ഇന്റര്‍നഷണല്‍ ജ്വല്ലേഴ്‌സില്‍ വന്നാല്‍ 1KD ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. ഇതോടൊപ്പം സൗജന്യമായി മറഡോണ ഗോള്‍ഡ് പാര്‍ട്ണറാകാനുള്ള അവസരവുമുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.