CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 24 Seconds Ago
Breaking Now

എസ്എന്‍ഡിപി യുകെ യോഗം ലോഗോ പ്രകാശനം ചെയ്തു ; കടലേഴും താണ്ടി ശ്രീനാരായണീയര്‍ ആവേശത്തില്‍

യൂറോപ്പിലെ എസ്എന്‍ഡിപിയുടെ ആദ്യ ശാഖയായ 6170 ലോഗോ പ്രകാശനം ചെയ്തുകൊണ്ട് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.സൗത്താംപിടണില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്എന്‍ഡിപി യുകെ ശാഖായോഗം സെക്രട്ടറി വിഷ്ണു നടേശന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ജാതിയുടെ പേരില്‍ ജീവിക്കാന്‍ സ്വാതന്ത്രം പോലുമില്ലാത്ത ഈ കാലഘട്ടത്തില്‍ ഗുരുവചനങ്ങളുടെ മാഹാത്മ്യം ശ്രീനാരായണീയര്‍ തിരിച്ചറിയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് സുജിത് ഉദയന്‍ ഓര്‍മ്മിപ്പിച്ചു.സൗമ്യ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കുകയും ശാഖാ മാനേജിങ്ങ് കമ്മറ്റി അംഗം കുമാര്‍ സുരേന്ദ്രന്‍ ആശംസ പ്രസംഗവും നടത്തി.സുധാകരന്‍ പാല,കുമാരനാശാന്‍ കുടുംബയൂണിറ്റ് കണ്‍വീനര്‍ ഹേമ സുരേഷും ജോയ്ന്റ് കണ്‍വീനര്‍ രാകേഷ് കുമാറും സമ്മേളനത്തിന് നേതൃത്വം നല്‍കി.

കേരളം കണ്ട ഏറ്റവും വലിയ സമാധാനത്തിന്റേയും വിപ്ലവകാരിയായ ഗുരുദേവന്‍ കൊളുത്തിയ സമാധാനത്തിന്റെ ദീപശിഖ ഇംഗ്ലണ്ടില്‍ എത്തിച്ച എസ്എന്‍ഡിപി യുകെ യോഗം സാരഥികള്‍ക്ക് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും എല്ലാവിധ പിന്തുണയും അറിയിച്ചു.വിഷ്ണു നടേശന്‍,സുജിത് ഉദയന്‍,സൗമ്യ ഉല്ലാസ്,കുമാര്‍ സുരേന്ദ്രന്‍,സുധാകരന്‍ പാല എന്നീ യുവ നേതൃത്വത്തിന്റെ കൈകളില്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് ഉറച്ച വിശ്വാസം ഇവിടത്തെ എല്ലാ സമാധാനപ്രിയരായ ശ്രീനാരായണീയരിലും ഒപ്പം കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് ശക്തമായി വേരുറച്ചിട്ടുണ്ട് .

യുകെയില്‍ കുടിയേറിയിരിക്കുന്ന യുവതലമുറയ്ക്ക് ഗുരുവും ദൈവവമുയ ശ്രീനാരായ ഗുരുദേവന്റെ ജീവിതവും വചനങ്ങളും പകര്‍ന്നു നല്‍കുവാന്‍ ക്യാമ്പുകള്‍ നടത്തുവാനും ഗുരുദേവ ജയന്തി ഉള്‍പ്പെടെയുള്ള പരിപാടികള്‍ വിപുലമായി ആചരിക്കുവാനും സമ്മേളനത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.