CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 38 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന ബാഡ്മിന്റന്‍ മത്സരം ആവേശം വിതറി

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 12 ടീമുകള്‍ പങ്കെടുത്ത ബാഡ്മിന്റന്‍ മത്സരം ആവേശഭരിതമായി.ഹെര്‍ലിന്‍,ബെന്നി ടീം വിജയികളായ വാശിയേറിയ മത്സരത്തില്‍ സജു കവിങ്ങ,എല്‍ബിന്‍ ടീം രണ്ടാം സ്ഥാനത്തും.ശരത് നായര്‍,സജി ചാക്കോ ടീം മൂന്നും സ്ഥാനത്തുമെത്തി.സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ മനോജ് ജോണ്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ജോബി പ്രത്യേകം നന്ദി അറിയിച്ചു.

സെപ്തംബര്‍ 13ന്  ലോങ്‌സൈറ്റ് ജെയ്ന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഓണസദ്യയ്ക്കുള്ള കൂപ്പണിന്റെ വിതരണോത്ഘാടനം പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളി നിര്‍വഹിച്ചു.ഓണസദ്യയുടെ കോര്‍ഡിനേറ്റര്‍ ഹാന്‍സ് ജോസഫിന് ആദ്യ കൂപ്പണ്‍ നല്‍കി.

ഓണത്തോടനുബന്ധിച്ചു നടക്കുന്ന സ്‌പോര്‍ട്‌സ് ഡേയും ബാര്‍ബി ക്യു പാര്‍ട്ടിയും ആഗസ്ത് 30ന് രാവിലെ 10 മണി മുതല്‍ താഴെ കൊടുത്തിരിക്കുന്ന പാര്‍ക്കില്‍ നടക്കുന്നതാണ് .

Rushford park

Slade lane,Long sight

M13 0GW

എല്ലാ അംഗങ്ങളും സ്‌പോര്‍ട്‌സ് ഡേയില്‍ പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.