CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 23 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ എട്ട് നോമ്പ് ദിനാചരണം സെപ്തംബര്‍ ഒന്നു മുതല്‍

കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (KCAM) ആഭിമുഖ്യത്തിലുള്ള എട്ട് നോമ്പ് ആചരണത്തിന് സെപ്തംബര്‍ ഒന്ന് മുതല്‍ തുടക്കമാകും.ഒന്നാം തിയതി മുതല്‍ ഏഴാം തിയതി വരെ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങളിലൂടെയും സമാപന ദിവസം അസോസിയേഷന്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും തുടര്‍ന്ന് സ്‌നേഹവിരുന്നോടെയുമാണ് എട്ടു നോമ്പ് ആചരണ പരിപാടികള്‍ സമാപിക്കുക.പൈതൃകമായ് ലഭിച്ചിരുന്ന വിശ്വാസം വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിനും അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റേയും ഭാഗമായിട്ടാണ് പരിപാടികള്‍ എട്ട്‌നോമ്പ് ആചരണ പരിപാടികളില്‍ കുടുംബസമേതം പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും എക്‌സിക്യൂട്ടിവ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.