CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 14 Minutes 17 Seconds Ago
Breaking Now

എന്‍മയുടെ ഓണാഘോഷം സെപ്തംബര്‍ 6ന് ; മാവേലിയായി ജോയിപ്പാന്‍ എത്തും

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (എന്‍മ) 2014 ലെ ഓണാഘോഷം സെപ്തംബര്‍ 6ന് കൊണ്ടാടുന്നു.വൈകുന്നേരം 4 മണിക്ക് പോട്ടേഴ്‌സ് ബാറിലുള്ള സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് ആഘോഷം നടക്കുന്നത് .സാംസ്‌കാരിക സമ്മേളനം എന്‍മയുടെ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാലും അതിഥികളായെത്തിയ എന്‍മ അംഗങ്ങളുടെ മാതാപിതാക്കളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും.ജോസി മാത്യു,യുക്മ ജോയ്ന്റ് സെക്രട്ടറി ആന്‍സി ജോയി എന്നിവര്‍ ആശംസകള്‍ നേരും.പിന്നീട് എന്‍മ അംഗങ്ങളും യുവജനതയും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍,സ്‌കിറ്റ്,തിരുവാതിര തുടങ്ങിയവ അരങ്ങേറും.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താളപ്പൊലിമകളുമായി മാവേലിയെ സ്വീകരിക്കുവാന്‍ എന്‍മ ഭാരവാഹികളെല്ലാരും കാണും.മാവേലിയുടെ ഓണ സന്ദേശം കഴിഞ്ഞാല്‍ ജിസിഎസ് ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയ മിലന്‍ ജേക്കബിന് എന്‍മയുടെ ഉപഹാരം നല്‍കും.

 

ഇടവേളകളിലും ഓണാഘോഷത്തിന്റെ അവസാനവും വക്കം ജി സുരേഷ് കുമാറും സംഘവും പഴയ മലയാള സിനിമാ ഗാനങ്ങള്‍ ആലപിക്കും.ആഘോഷത്തിന്റെ ക്രമീകരണങ്ങള്‍ക്ക് റജി നന്തികാട്ട്,ജോസഫ് പനയ്ക്കല്‍,റോയീസ് കളരിക്കല്‍,സഫിയ ബിനു,ഷെറിന്‍,ടെസ്സി രാജേഷ്,ബിനു,സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.ഓണാഘോഷങ്ങളില്‍ മാവേലിയായി എത്തുന്നത് യുകെയിലെ ഏറ്റവും നല്ല മാവേലിയായി തെരഞ്ഞെടുക്കപ്പെട്ട ജോയിപ്പാന്‍ ആണ്.ഗംഭീരമായ ഓണസദ്യയോടു കൂടി ആഘോഷം സമാപിക്കും.

 

 




കൂടുതല്‍വാര്‍ത്തകള്‍.