CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 55 Seconds Ago
Breaking Now

ക്‌നാനായ ഹോളിഡേ ആഘോഷവും ഹോളിവെല്‍ പള്ളിയിലേക്കുള്ള തീര്‍ഥ യാത്രയും

ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്താറുള്ള ഹോളിഡേ ആഘോഷം ഈ വര്‍ഷവും വളരെ ഭംഗി ആയി നടത്തപ്പെട്ടു. നോര്‍ത്ത് വെയില്‍സിലെ പ്രേസ്റ്റ്യന്‍ ഹോളിഡേ കേന്ദ്രത്തില്‍ കഴിഞ്ഞ മാസം 29,30,31, ദിവസങ്ങളില്‍ ആയിട്ടാണ് ആഘോഷം സഘടിപ്പിച്ചത് .പതിനാല് കുടുബങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത് .

                                  

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നരം ഹോളിഡേ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും അത്യാവശ്യ സൗകര്യമുള്ള മുറിയാണ് ലഭിച്ചത്, അന്ന് നടന്ന വിഭവ സമര്‍ത്ഥമായ ഭക്ഷണം കഴിച്ച ശേഷം എല്ലാവരും അവിടെ ഹാളില്‍ നടന്ന വിവിധ കലാമത്സരങ്ങള്‍ അസ്വദിച്ചു. കുട്ടികള്‍ക്ക് കളിയ്ക്കാന്‍ വിവിത തരം ഇന്‍ഡോര്‍ ഗെയിംസ് ഹാളില്‍ തന്നെ ഉണ്ടായിരുന്നത് കൊണ്ട് കുട്ടികള്‍ അവിടെ കുറച്ചു സമയം കളിച്ചു രസിച്ചു വലിയവര്‍ എല്ലാവരും ഒരു റൂമില്‍ കൂടിയിരുന്നു ചീട്ട്കളിച്ചു.പിറ്റേ ദിവസം ശനിയാഴ്ച രാവിലെ എഴുന്നേറ്റു ഇംഗ്ലീഷ് രീതിയിലുളള ബ്രേക്ക് ഫാസ്റ്റ് നു ശേഷം കുട്ടികളും ആയി ബീച്ചില്‍ പോയി, അവിടെ ക്രിക്കെറ്റ് കളിച്ചു. അതിനു ശേഷം തിരിച്ചുവന്നു  മൈതാനത് കബടി കളിചു. പിന്നിട് സിമ്മിംഗ്. വൈകുന്നരം ആയപ്പോഴേക്കും ഹാളില്‍ നടന്ന മാജിക്ക് ഷോയും ഡാന്‍സ് ഒക്കെ ആസ്വദിച്ചു.  കുട്ടികള്‍ പലരും അവിടെ നടന്ന  ഡാന്‍സിലും വിവിധ തരം കളികളിലും പങ്കു ചേര്‍ന്നു.മുതിര്‍ന്നവര്‍ സംസാരവും ചീട്ടുകളിയും ഒക്കെ ആയി നന്നായി അസ്വദിച്ചു.

മുന്നാം ദിവസമായ ഞായറഴ്ച എല്ലാവരും രാവിലെ ഭക്ഷണം കഴിച്ചു അവിടെ ഒക്കെ ചുറ്റിനടന്നു സ്ഥലങ്ങള്‍ കണ്ടു അതിനു ശേഷം,സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്തു , ചരിത്രം ഉറങ്ങുന്ന ഹോളി വെല്‍ പള്ളി കാണുന്നതിനു പുറപ്പെട്ടു ഏകദേശം മുപ്പതു മിനിട്ട് യാത്ര ചെയ്തു പള്ളിയില്‍ എത്തി .

വെയില്‍സിലെ ഹോളി വെല്‍ പള്ളി അറിയപ്പെടുന്നത് ലൂര്‍ദ്ദ് ഓഫ് വെയില്‍സ് എന്നാണ് .വെയില്‍സിലെ ഏഴാമത്തെ അത്ഭുതം എന്നറിയപ്പടുന്ന ഈ പള്ളിയില്‍ ഒരു വര്‍്ഷം ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി അഞ്ചു ലക്ഷം സന്ദര്‍ശികര്‍ ആണ് എത്തിച്ചേരുന്നത് .സെയിന്റ് വിനെഫ്രിടെ യുടെ നാമത്തില്‍ ആണ് ഈ പള്ളി അറിയപ്പെടുന്നത്. ലൂര്‍ദിലെ പോലെ വെള്ളം ആണ് ഇവിടുത്തെയും നേര്‍ച്ച. ഇവിടുത്തെ വെള്ളത്തില്‍ കാല് ചവുട്ടി നിന്ന് അപേക്ഷിക്കുന്ന, അത്മാവിന്  ഉപകരിക്കുന്ന മുന്ന് കാര്യങ്ങള്‍ നടക്കും എന്നാണ് വിശ്വസം .

                 

                                   ഈ പള്ളിയും ആയി ബന്ധപ്പെട്ടു നിരവധി ചരിത്രങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവിടെ കണ്ടുമുട്ടിയ ഗൈഡ് ഞങ്ങളോട് പറഞ്ഞത് ; ഇന്നത്തെ ഫ്‌ളിന്റ് ഷെയര്‍ (flintshare)ന്റെ ലോര്‍ഡ്ന്റെ മകള്‍ ആയിരുന്ന  വിനെഫ്രിടെയെ കാരടോക് എന്നയുവാവ് സ്‌നേഹിച്ചിരുന്നു ,എന്നാല്‍ ബാല്യം മുതല്‍ കന്യാസ്ത്രി ആകാന്‍ ആഗ്രഹിച്ച വിനെഫ്രിടെ കാര്‍ഡോക്കിന്റെ ആഗ്രഹത്തെ നിരസിച്ചു കൊണ്ട് കന്യാസ്ത്രി ആകാനുള്ള തിരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. ഇതില്‍ കുപിതനായ കാര്‍ഡോക്ക് പകപോക്കുവാനുള്ള അവസരത്തിനായി കാത്തിരുന്ന്.എല്ലാവരും പള്ളിയില്‍ പോയ സമയത്ത് വിനെഫ്രിടെയെ മാത്രം ആയിരുന്നു വീട്ടില്‍. വേട്ടയ്ക്ക് ഇറങ്ങിയ കാര്‍ഡോക്ക് ഇത് മനസിലാക്കി വിനെഫ്രിടെയുടെ  വീട്ടില്‍ എത്തി കയറിപിടിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച  വിനെഫ്രിടെയുടെ കഴുത്ത് വാളുകൊണ്ട് അറുത്ത് താഴെ ഇടുകയും ചെയ്തു   .ഈ സമയത്ത് പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്ന മാതൃ സഹോദരന്‍ സെയിന്റ് ബയൂണോ യ്ക്ക് സ്വര്‍ഗിയ അരുളപ്പാട് ഉണ്ടാകുകയും അദ്ദേഹം വീട്ടിലേക്ക് പാഞ്ഞു എത്തിയപ്പോള്‍ ശിരസു അറ്റനിലയില്‍ കിടക്കുന്ന വിനെഫ്രിടെയും സമിപത്തിരുന്നു വാളിലെ രേക്ത കറ തുടച്ചു കളയുന്ന കാര്‍ഡോക്കിനെയുമാണ് കണ്ടത്. ഈ ഭയാനക രംഗം കണ്ടു സൈന്റ്‌റ് ബയൂണോ കാര്‍ഡോക്കിനെ ശപിക്കുകയും അപ്പോള്‍ ഉണ്ടായ ഭൂമി കുലുക്കത്തില്‍ കാര്‍ഡോക്ക് ഭൂമിയില്‍ അലിഞ്ഞു ഇല്ലാതെ ആയിതിരുകയും ചെയ്തു. അതിനു ശേഷം വിനെഫ്രിടെയെയുടെ ചേതനയറ്റ ശരിരത്തിലേക്ക് ശിരസ് ചേര്‍ത്ത് വച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ജീവന്‍ തിരികെ ലഭിച്ചു .ഇതെല്ലാം സംഭവിച്ചത് A  D അറുന്നൂറുകളിലാണ് .

സൈന്റ്‌റ് വിനെഫ്രിടെയെയുടെ ശിരസു പതിച്ച സ്ഥലത്ത് നിന്നും ഒരു നീരുറവ പൊട്ടി പുറപ്പെട്ടു. ആ ഉറവ ഇപ്പോഴും അവിടെ കാണാം ഇതിനെല്ലാം ശേഷം സൈറ്റ് ബയൂണോ ഇരുന്നു എന്ന് പറയുന്ന പാറയും അവിടെ കാണാം. ഈ സംഭവങ്ങള്‍ക്ക് എല്ലാം ശേഷം വിനെഫ്രിടെയെ കനൃസ്ത്രി ആയി. എട്ടുവര്‍ഷം അവിടുത്തെ മഠത്തില്‍ സേവനം അനുഷ്ട്ടിച്ചു പിന്നിട് മഠത്തിലെ ജീവിതം അവസാനിപ്പിച്ചു തിര്‍ത്ഥയാത്രയ്ക്ക് പോകുകയും  ഇന്നത്തെ കോണ്‍വായ (conw-ay)  എന്ന സ്ഥലത്ത് പിന്നിട് ഉള്ള ജീവിതം നയിച്ചു എന്നാണ് പറയുന്നത്  .

                                  ഇപ്പോള്‍ ഇവിടെ നിലവില്‍ ഉള്ള പള്ളി പണിതത് എഴാം നൂറ്റാണ്ടില്‍ ആണ് എന്നാണ് അറിയുന്നത് .

ഹെന്റി എട്ടാമന്റെ മതപീഢനകാലത്ത് ഈ ദേവാലയം തകര്‍ക്കുക ഉണ്ടായി. ആ കാലത്ത് അവിടെ രക്ത സാക്ഷിയായി   എന്ന് വിശ്വസിക്കപ്പെടുന്ന വൈദികന്റെ തലയോട്ടി മുസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട് .ആ തലയോട്ടിയില്‍ കുന്തം കൊണ്ട് കുത്തിവച്ച ദ്വാരം കാണാം .

 

ഇതെല്ലാം കണ്ടു ഞങ്ങള്‍ അവിടെ നിന്നും ഹോളിഡേ അവസാനിപ്പിച്ചു വീടിലേക്ക് തിരിച്ചപ്പോള്‍ എന്നും ഓര്‍ക്കാന്‍ ഉള്ള കുറെ ഓര്‍മ്മകളുടെ ഭണ്ടാരം മനസില്‍ കുന്നു  കൂട്ടിയിരുന്നു .

 

 




കൂടുതല്‍വാര്‍ത്തകള്‍.